എന്‍ ഊരില്‍ ഹരിത രശ്മി ഓണച്ചന്ത

വൈത്തിരി :ഹരിത രശ്മി ഓണച്ചന്ത സെപ്റ്റംബര്‍ അഞ്ച് , ആറ് തീയ്യതികളില്‍ എന്‍ ഊരില്‍ നടക്കും. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഹരിത രശ്മി പദ്ധതിയില്‍ ഉള്‍പ്പെട്ട മൂവായിരത്തോളം ഗോത്രവര്‍ഗ്ഗ കര്‍ഷകരുടെ തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെയുമാണ് ഓണ ചന്തയില്‍ പരിചയപ്പെടുത്തുക. ഇഞ്ചി, ചേന, കപ്പ, പപ്പായ, കുരുമുളക്, നാരങ്ങ തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളും നാടന്‍തേന്‍, ജാം,സ്വകാഷ് തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഓണച്ചന്തയില്‍ ലഭ്യമാകും.



Leave a Reply