March 25, 2023

പുൽപ്പള്ളിയിൽ എക്സൈസ് റെയ്ഞ്ച് ഓഫീസ് ഉടൻ സ്ഥാപിക്കുക ആം ആദ്മി പാർട്ടി

IMG_20220902_174414.jpg
പുൽപ്പള്ളി :ഏതാനും വർഷങ്ങളായി പുൽപ്പള്ളിയുടെ മുക്കിലും മൂലയിലും, കോളേജുകളെയും സ്കൂളുകളെയും കേന്ദ്രികരിച്ചു കൊണ്ട് നടക്കുന്ന മയക്കുമരുന്ന് കച്ചവടവും ഉപയോഗവും നാടിനെ വല്ലാതെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കേൾക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ ഇരകളായി മാറുന്നത് കോളേജ് / സ്ക്കൂൾ തലങ്ങളിൽ പടിക്കുന്ന വിദ്ധ്യാർത്ഥികളാണ്. ഏഴ്, എട്ട്, ഒൻപത്  ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ മുതൽ മേലോട്ട് കോളേജ് തലം വരെ ഒരു നല്ല ശതമാനം വിദ്യാർത്ഥികൾ ഈ സാമൂഹിക വിപത്തിന്റെ ഇരകൾ ആക്കപ്പെട്ടു കഴിഞ്ഞു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് . 
പുൽപ്പള്ളി മുണ്ടകുറ്റി കുന്നിൽ വനം കേന്ദ്രീകരിച്ച് ലഹരി വില്പന പകലും രാത്രിയും നടക്കുന്നു.
 പ്രദേശവാസികൾക്കും, വിദ്യാർഥികൾക്കും മുണ്ട കുറ്റികുന്നിലെ  പകലും – രാത്രിയും നടത്തുന്ന മദ്യ വിൽപ്പന ഏറെ ശല്യ മായിട്ടുണ്ട്.
വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന അയൽ സംസ്ഥാനങ്ങളാണല്ലോ കർണ്ണടകവും, തമിഴ്നാടും .മൈസൂർ, ബാംഗ്ലൂർ . ഊട്ടി, കോയമ്പത്തൂർ മുതലായ സ്ഥലങ്ങൾ വയനാടുമായി വളരെ അടുത്തു കിടക്കുന്ന പ്രദേശങ്ങളുമാണ്.
 ഈ സംസ്ഥാനങ്ങളിലെ വിവിധ കോളേജുകളിൽ വയനാട്ടിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്നു.  കഞ്ചാവ് , എം .ഡി .എം .എ മുതലായ മയക്കുമരുന്നുകളും ഈ പ്രദേശങ്ങളിൽ നിന്നും സുലഭമായി ലഭിക്കുന്നതായി പറയപ്പെടുന്നു. ഇക്കാരണത്താൽ വിദ്യാർത്ഥികളിൽ പലരും ഈ വസ്തു കേരളത്തിൽ വിൽപ്പന നടത്തുന്നതായി അറിയുന്നു.   
അംബരപ്പിക്കുന്ന മറ്റൊരു വാർത്ത വിദ്യാർത്ഥിനികളിൽ പലരും ഈ കണ്ണിയിൽ അംഗമാണെന്നും , നല്ലൊരു ശതമാനം വിദ്യാർത്ഥിനികൾ ഈ മയക്കുമരുന്നിന് അടിമപ്പെട്ടവരാണെന്നും പരക്കെ സംസാരമുണ്ട്.  
അതിനാൽ നമ്മുടെ മക്കൾ നശിച്ചു പോകാതിരിക്കണമെങ്കിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള ആൾക്കാർ കക്ഷി രാഷ്ട്രീയത്തിനതീതമായ ഈ സാമൂഹിക വിപത്തിനെതിരായി അണിനിരക്കണമെന്ന്  ആവശ്യപ്പെടുന്നു. ഇതിൽ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള സത്വരനടപടികൾ സ്വീകരിക്കേണ്ടതിന്റെ ഭാഗമായി  ചില നിർദേശങ്ങൾ ജനങ്ങളുടെ ഇടയിൽ നിന്നും ഉയർന്ന് വന്നിരിക്കുന്നു. പ്രധാനപ്പെട്ട ആശയങ്ങൾ
1. പുൽപ്പളിയിൽ എക്സൈസ് റേഞ്ച് ഓഫിസ് സ്ഥാപിക്കുക.
2. വിദ്യാർത്തികൾക്ക് മയക്ക്മരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ വിളിച്ചോതുന്ന വീഡിയോ ക്ലിപ്പുകൾ പ്രദർശിപ്പിക്കുക.
3. വിദ്യാലയങ്ങളിൽ ആന്റി – ഡ്രഗ് സ്‌ക്വാഡ് രുപീകരിക്കുക.
4. ഉദ്യോഗസ്ഥരും , കച്ചവടക്കാരും , അദ്ധ്യാപകരുമടങ്ങന്ന ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവർ ഈ വിപത്തിനെതിരെ ഒരുമിച്ച്  പ്രവർത്തിക്കുക.ഇതിനായിപുൽപ്പിള്ളി മുള്ളൻ കൊല്ലി പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ സംയുക്തമായി സർവ്വകക്ഷി യോഗം വിളിച്ചു ചേർത്ത് അവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടിയുടെ പുൽപ്പള്ളി , മുള്ളൻ കൊല്ലി പഞ്ചായത്തു കമ്മറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു. യോഗത്തിൽ പുൽപ്പള്ളി കൺവീനർ ബേബി തയ്യിൽ, മുള്ളൻ കൊല്ലി കൺവീനർ ലീയോ മാത്യൂ അജി കാഞ്ഞിരക്കാട്ട് ഷാജി വണ്ടന്നൂർ തുടങ്ങിയവർ. സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *