June 26, 2026

കിടുക്കി തിമിര്‍ത്തു കലക്കി: നടവയല്‍ സെന്റ് തോമസ് എച്ച്.എസിലെ ഓണാഘോഷം

0
IMG-20220902-WA00872.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയല്‍: രണ്ടുവര്‍ഷത്തെ കോവിഡ് ഇടവേളക്കൊടുവില്‍ ഇത്തവണ നടവയല്‍ സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ ഓണാഘോഷം ഗംഭീരമാക്കി അധ്യാപകരും വിദ്യാര്‍ത്ഥികളും. വിദ്യാര്‍ഥികള്‍ക്കു പുറമെ അധ്യാപകരും കലാപരിപാടികള്‍ അവതരിപ്പിച്ചു. പതിവു മത്സരങ്ങള്‍ക്കും കലാപരിപാടികള്‍ക്കും പുറമെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും തിരുവാതിരയും വടംവലിയും ഉണ്ടായിരുന്നു. സമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷം സമാപിച്ചത്. വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്നും എത്തിച്ച ജൈവ പച്ചക്കറികളാണ് സദ്യക്ക് ഉപയോഗിച്ചത്. സമാപനസമ്മേളനത്തില്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ മിനി വര്‍ഗീസ് സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് വിന്‍സെന്റ് ചേരവേലില്‍ അധ്യക്ഷത വഹിച്ചു. നടവയല്‍ സബ് ട്രഷറി ഓഫീസര്‍ ടി.പി. അജികുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. അധ്യാപകന്‍ ഫിലിപ്പ് ജോസഫ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *