August 30, 2026

ബത്തേരിയിലും ലഹരി വേട്ട : യുവാക്കളെ അറസ്റ്റ് ചെയ്തു

0
IMG-20220902-WA01072.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി മൂന്ന് യുവാക്കെളെ
അറസ്റ്റ് ചെയ്തു. എം.ഡി.എം.യുമായ് ഒരു യുവാവിനേയും കഞ്ചാവുമായ് രണ്ട് യുവാക്കളേയും ഇവർ ഉപയോഗിച്ച ഡിയോ ഹോണ്ട സ്കൂട്ടറും മുത്തങ്ങ പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിനു സമീപം വാഹന പരിശോധനയിൽ കണ്ടെത്തി. രാവിലെ 11.45 മണിയോട് കൂടെ ബാഗ്ലൂർ മൈസൂർ ബസിൽ യാത്ര ചെയ്ത കണ്ണൂർ തോട്ടട സ്വദേശി അബ്ദുൾ റൗഫ് അബ്ദുൾ റഹ്മാനെ (29 ) അറസ്റ്റ് ചെയ്തു. 
പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിത്. ഉച്ചക്ക് 12.10 ന് , മൈസൂർ സുൽത്താൻ ബത്തേരി ബസിൽ യത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയായ നീലഗിരി ജില്ലയിൽ ഗൂഡല്ലൂർ ദേവാല സാട്ടക്കൊല്ലി കോളനിയിൽ ശരൺ രാജിനെ (27 ) അഞ്ച് ഗ്രാം കഞ്ചാവുമായും അറസ്റ്റ് ചെയ്തു. തുടർന്ന് 1.45 ന് കെ എ . 10 x 85 81 ഹോണ്ടാ സ്കൂട്ടറിൽ 12 ഗ്രാം കഞ്ചാവ് കടത്തി കൊണ്ട് വന്ന കർണാടക ചാമരാജ് നഗർ ഫോളിപള്ളായ ഹള്ളിയിൽ രമേശിനെ അറസ്റ്റ് (39)ചെയ്തു. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ അശോക്കുമാർ , പ്രിവന്റീവ് ഓഫിസർ അജീഷ് , ഷാജിമോൻ സിവിൽ എക്സൈസ് ഓഫിസറൻമാരായ ശശിക്കുമാർ , മാനുവൽ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *