August 30, 2026

മേപ്പാടി 3000 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ

0
IMG_20220902_194052.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവയുമായി രണ്ടുപേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലായി വടുവഞ്ചാല്‍ ചെല്ലങ്കോട് ഒവോട്ടില്‍  വീട്ടില്‍ നാണി  എന്ന മൊയ്തീന്‍ (49), മേപ്പാടി കോട്ടപ്പടി എരുമകൊല്ലി  മുള്ളന്‍തൊടി വീട്ടില്‍ രൂപേഷ്  (39) എന്നിവരെയാണ്  മേപ്പാടി എസ്. ഐ അബ്ദു,എസ്.സി.പി.ഒ ഗോവിന്ദന്‍കുട്ടി,  സി.പി.ഒ അരവിന്ദ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ ഇരുവരില്‍ നിന്നുമായി 3000 പാക്കറ്റ്  നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുവാന്‍ ഉപയോഗിച്ച ഒരു ഓട്ടോറിക്ഷയും, സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *