July 16, 2026

ഡോഗ് സ്ക്വാഡും രംഗത്തിറങ്ങി കഞ്ചാവും , എം.ഡി. എം. എ യുമായി യുവാക്കൾ അറസ്റ്റിൽ.

0
IMG_20220903_211103.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ :  മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് ജില്ല പോലീസ് ഡോഗ് സ്കോഡ്, ഡാൻസാഫ് വനം വകുപ്പ് എന്നിവരുമായി ചേർന്ന് സംയുക്തമായി വാഹന പരിശോധന നടത്തി. പരിശോധനയിൽ 10 ഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കോഴിക്കോട് കൊടിയത്തൂർ സ്വദേശി ഉറവിങ്കൽ വീട്ടിൽ  സിറാജുദ്ദീൻ.ഒ (30) 
0.4 ഗ്രാം എം.ഡി.എ. യും  കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട്  കിനാലൂർ സ്വദേശി കുളത്തുവയൽ വീട്ടിൽ  അജ്മൽ കെ.വി  (24)
 എന്നീ യുവാക്കളാണ്  അറസ്റ്റിലായത്.
 എക്സൈസ് സർക്കിൾ  ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി ,ഡാൻസാഫ്   പോലീസ് സബ് ഇൻസ്പെക്ടർ അഖിൽ എക്സൈസ് ഇൻസ്പെക്ടർ ഷെഫീഖ് ടി.ച്ച്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ  ബാബു.ജി,പ്രിവൻ്റീവ് ഓഫീസർ കെ .വി വിജയകുമാർ , ഹരിദാസൻ എം.പി , സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി, നിഷാദ് എന്നിവർ പങ്കെടുത്തു. പ്രതികളെ തുടർനടപടികൾക്കായി സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *