കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിൽ ഓണാഘോഷം നടത്തി

പുൽപ്പള്ളി :കാരുണ്യ പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ പ്രസിഡണ്ട് എൻ യു ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും നടത്തി. മിഠായി പെറുക്കൽ, ഓണപ്പാട്ട് തിരുവാതിര തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു . ഓണാഘോഷത്തിന്റെ ഭാഗമായി ബുദ്ധിമുട്ടനുഭവിക്കുന്ന 85 കുടുംബങ്ങൾക്ക് കാരുണ്യയുടെ ഓണക്കിറ്റുകൾ വീടുകളിൽ എത്തിച്ചു തൽകി.



Leave a Reply