ജെ.എൽ.ജി വായ്പ വിതരണം ചെയ്തു

വൈത്തിരി :വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, കുടുംബശ്രീയുമായി സഹകരിച്ചു നടപ്പിലാക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷിക്കും കൃഷി അനുബന്ധ പ്രൊജക്റ്റുകൾക്കും വസ്തു ഈട് ഇല്ലാതെ പരസ്പര ജാമ്യത്തിൽ ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയുടെ വിതരണം നബാർഡ് എ. ജി. എം. ജിഷ. വി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഐശ്വര്യ ജെ. എൽ. ജി. ക്കു കോഴി വളർത്തൽ പദ്ധതിക്കാണ് ആദ്യ വായ്പ നൽകിയത്. ബാങ്ക് പ്രസിഡന്റ് കെ. സുഗതൻ, വൈസ് പ്രസിഡന്റ് പി. കെ. മൂർത്തി, ഡയറക്ടർമാരായ വി. പി. വർക്കി, അശോക് കുമാർ, കുഞ്ഞഹമ്മദ് കുട്ടി, പി. എ.ജാഫർ, ലക്ഷ്മി രാധാകൃഷ്ണൻ, എസ്.രവി,വി. ജെ. ജോസ്, വിശാലാക്ഷി പ്രഭാകരൻ, കെ. ഷീബ, വാലുവേഷൻ ഓഫിസർ സുലൈമാൻ ഇസ്മാലി, സെക്രട്ടറി കെ. സച്ചിദാനന്ദൻ, വി. പി. മിനി, കൃഷി ഓഫീസർ ജാൻസി മെർലിൻ ജോൺസൺ, സി. ഡി. എസ്. ചെയർ പേഴ്സൺ ജിഷ തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply