കണിയാമ്പറ്റയിൽ വൻ ചാരായ വേട്ട

കണിയാമ്പറ്റ : വൻ വ്യാജ ചാരായ വേട്ട, അമ്പത് ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും കണിയാമ്പറ്റയിൽ നിന്നും പിടിച്ചെടുത്തു. കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടി ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ലഹരിവസ്തുക്കളുടെ കടത്തലും വിപണനവും തടയുന്നതിന്റെ ഭാഗമായി വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ ചിറ്റൂർ കുന്ന് ഭാഗത്ത് കക്കട്ടിൽ വീട്ടിൽ സുനു എന്ന് വിളിക്കുന്ന വർഗ്ഗീസ് കെ പി എന്നയാളുടെ വീട്ടിൽ നിന്നും അമ്പത് ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
വീടിനു മുൻപിലെ തൊഴുത്തിലാണ് തൊണ്ടിവകകൾ ഒളിപ്പിച്ചരുന്നത് . വർഗ്ഗീസ് കെ പി യെ പ്രതിയാക്കി എക്സൈസ് അബ്കാരി കേസ്സെടുത്തു. എക്സൈസിനെ കണ്ട ഇയ്യാൾസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ്.വി.പി,പ്രിവന്റീവ് ഓഫീസർ രഘു എം.എ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ രഞ്ജിത്ത് സി.കെ ഡ്രൈവർ സജീവ് എന്നിവർ പങ്കെടുത്തു.



Leave a Reply