എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി കൽപ്പറ്റ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ്

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ക്യാമ്പ് ലീഡ് 2022 സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു .പ്രസിഡണ്ട് സി.ടി. ഹുനൈസ് അധ്യക്ഷത വഹിച്ചു .റാഷിദ് ഗസ്സാലി കൂളിവയല്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സി. ശിഹാബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. മൊയ്തീന്‍കുട്ടി, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ ,ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എംപി നവാസ്, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കെഎം തൊടി മുജീബ്, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഷമീം പാറക്കണ്ടി ,സി എച്ച് ഫസല്‍, അഡ്വ മുസ്തഫ, ജില്ലാ എം എസ് എഫ് ജനറല്‍ സെക്രട്ടറിറിന്‍ഷാദ് പി.എം ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നിയോജകമണ്ഡലത്തിലെ വൈറ്റ് കാര്‍ഡ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് മണ്ഡലം കോഡിനേറ്റര്‍ സി കെ അബ്ദുല്‍ ഗഫൂര്‍ വിശദീകരിച്ചു.പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് കെ കെ ഷാജി കണിയാമ്പറ്റ , നൗഫല്‍ കക്കയത്ത് കല്‍പ്പറ്റ മുനിസിപ്പാലിറ്റി , മുനീര്‍ വടകര മുട്ടില്‍ ,ഷമീര്‍ കാഞ്ഞായി പടിഞ്ഞാറത്തറ , ഹഫീസലി എംപി തരിയോട് ,നൗഷാദ് വങ്ങപ്പള്ളി,അഷീദ് ബാബു പൊഴുതന, മനാഫ് വി കെ വൈത്തിരി, പി പി ഷെരീഫ് മേപ്പാടി ,റിയാസ് പാറോല്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.നിയോജക മണ്ഡലം ഭാരവാഹികളായ ലത്തീഫ് നെടുങ്കരണ, സി.കെ സലിം, എ.കെ. സൈതലവി, കെ ഖാലിദ്, ലുഖ്മാനുല്‍ ഹക്കീം വി.പി.സി, വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ശുക്കൂര്‍ അലി, എം.എസ് എഫ് മണ്ഡലം പ്രസിഡണ്ട് ഫായിസ് തലക്കല്‍ നേതൃത്വം നല്‍കി. ക്യാമ്പിന്റെആറുമാസത്തെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി . സെക്രട്ടറി അസീസ് അമ്പിലേരി സ്വാഗതവും, വൈസ് പ്രസിഡന്റ് ഷാജി കുന്നത്ത് നന്ദിയും പറഞ്ഞു



Leave a Reply