May 17, 2026

മുഫീദയുടെ ദുരൂഹ മരണം കേസ് ഒതുക്കി തീർക്കാൻ ശ്രമം : എസ് ഡി പി ഐ സമരത്തിലേക്ക്

0
IMG_20220905_145630.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: പുലിക്കാട് കണ്ടിയിൽ പൊയിൽ മുഫീദ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ എസ് ഡി പി ഐ സമരത്തിലേക്ക്.  കൃത്യവും സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും ഉന്നയിച്ചാണ് സമത്തിനൊരുങ്ങുന്നത്. സിപിഐ (എം), ഡി വൈ എഫ് ഐ സംഘടന നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നുള്ള ആരോപണങ്ങളുയർന്ന പാശ്ചാതലത്തിൽ ഭരണ സ്വധീനമുപയോഗിച്ച് കേസ് ഒതുക്കി തീർക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ല.  മരണം നടന്ന് രണ്ട് ദിവസം  പിന്നിട്ടിട്ടും ഇതുവരെ ഒരാളെ പോലും കസ്റ്റഡിയിലെടുക്കാത്തത് ഇത്തരത്തിലുള്ള    നീക്കം നടക്കുന്നതിന്റെ സൂചനയാണ്.
മുഫീദയുടെ കുടുംബത്തിന് നീതി ലഭിക്കുകയും കുറ്റക്കാർ തുറങ്കിലടക്കപ്പെടുകയും ചെയ്യുന്നതിനായി പാർട്ടി ഏതറ്റം വരെയും പോകും ഇതിന്റെ മുന്നോടിയായി  സെപ്റ്റംബർ ആറ്  ചൊവ്വാഴ്ച വൈകു:4.30 ന് തരുവണയിൽ പ്രതിഷേധ സംഗമംസംഘടിപ്പിക്കും കാര്യക്ഷമമായ രീതിയിൽ അന്വേഷണം നടത്തിയില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ  അറിയിച്ചു
മാനന്തവാടി മണ്ഡലം പ്രസിഡന്റ് പി കെ നൗഫൽ സെക്രട്ടറി എ.ഉബൈദ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി മുനീർ സെക്രട്ടറി കെ.കെ ശാഫി 
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *