പൂത്താലം പോലെയെൻ ബത്തേരി : സ്ത്രീകളുടെ പൂപ്പാടം ബത്തേരിയിൽ ഒരുങ്ങി

റിപ്പോർട്ട് :സി.ഡി. സുനീഷ്……
ബത്തേരി : പൂ നഗരിയായ ബത്തേരിയിൽ റോഡിനിരുവശവും പൂക്കൾ ലാവണ്യവതികളായി ചിരിച്ച് നിൽക്കുന്നത് കാണാം ,ഇനി ,, ഋതു,,
കുടുംബശ്രീ ജെ.എൽ. ജി
ഗ്രൂപ്പ് ഒരുക്കിയ പൂപ്പാടവും വർണ്ണ മഴവിൽ തീർത്ത് ചിരിച്ച് നിൽക്കും.
കുറഞ്ഞ സമയം കൊണ്ട് വിപണിയിൽ പ്രിയമുള്ള ചെടികളും പൂക്കളും കൃഷി ചെയ്യുവാനും അതൊരു വരുമാനം മാർഗ്ഗമാക്കാനും
ലക്ഷ്യം വെച്ച് കൊണ്ടാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
വീട്ടകങ്ങളിൽ വളർത്താവുന്ന ചെടികൾ മുതൽ ഫല വൃഷ തൈകളും നാണ്യ വിളകളുടെ തൈകളും സ്വന്തം വീട്ടു മുറ്റത്ത് നിന്നു ഉണ്ടാക്കാൻ കുടുംബശ്രീ അംഗങ്ങളേയും പുതു തലമുറയേയും പര്യാപ്തമാക്കുകയാണ്
ഈ സ്ത്രീ കൃഷി കൂട്ടായ്മയുടെ ഉദ്ദേശം. കൃഷിക്ക് പ്രോത്സാഹനമായ വിവിധ
പരിശീലനങ്ങൾ ആവശ്യമായവർക്ക് നൽകുവാൻ സന്നദ്ധമാണിവർ.
ഇങ്ങിനെ
ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തി കൊടുക്കുവാനും അവരെ സ്വയം പര്യാപ്തമാക്കാനും
പദ്ധതിയിടുകയാണ് ഈ സംഘം.
വീട്ടുമുറ്റത്ത് നിന്നൊരു സമ്പാദ്യം… എന്നൊരു ആശയമാണിതെന്ന് ടീമിൻ്റെ അമരക്കാരികളും
കാർഷീക വിജ്ഞാന കേന്ദ്രം ഉദ്യാന പരിശീലനം പൂർത്തിയാക്കിയ മിനി രാജഗോപാലും സുനിതയും പറഞ്ഞു.
താമര ,ആമ്പൽ അങ്ങനെ പല ജലസസ്യങ്ങളും എന്നിവയും മൺ മറത്ത് പോയി കൊണ്ടിരിക്കുന്ന നാട്ടുപൂക്കളം തുളസിയും തുടർന്നുള്ള ഘട്ടത്തിൽ ഇവർ ആസൂത്രണം ചെയ്യുന്നു.
കോവിഡ് സമയത്ത് ധാരാളം ചെടികൾ ഓൺലൈൻ മാർഗം ഞാൻ വിറ്റിട്ടുണ്ട്, ആ അനുഭവം ഇതിൻ്റെ വിപണി പിടിക്കാൻ കരുത്താകുമെന്ന് മിനി പറഞ്ഞു.
സീസൺ അനുസരിച്ചുള്ള കൃഷിയിലൂടെയുള്ള മികച്ച വരുമാനം ഞങ്ങൾ ലക്ഷ്യമാക്കുന്നു. ഒപ്പം രാസ കീടനാശിനികൾ ഉപയോഗിക്കാതെ തീർത്തും ജൈവരീതിയിലുള്ള കൃഷി യിലൂടെ മികച്ച വിളവ് ലഭിക്കുന്നതിനുള്ള കൃഷി അറിവുകൾ കാർഷിക പാഠശാലയിലൂടെ നൽകുന്നു
വീട്ടിൽ ആവശ്യമുള്ള ജൈവ പച്ചക്കറി കൃഷി പരിശീലനം നൽകും.
വയനാടിൻ്റെ യുവ കർഷക അവാർഡ് ജേതാവ് കൊഴുവണ സ്വദേശിയുമായ വടക്കേക്കര വിപിൻ മത്തായി ,നടീൽ മുതൽ വിപണി വരെയുള്ള കാര്യങ്ങളിൽ സാങ്കേതീക പരിജ്ഞാനം ഈ കൂട്ടായ്മക്ക് പ്രാപ്തമാക്കുന്നുണ്ട്.
നാല്പത്തിയഞ്ച് ദിവസം മുതൽ വിളവെടുപ്പ് തുടങ്ങാം ,ഒരു പൂവ് ഏകദേശം 30 ഗ്രാം തൂക്കം വരും. ഒന്നര ഏക്കർ സ്ഥലത്ത് കൃഷിയൊരുക്കാൻ രണ്ട് ലക്ഷം രൂപ ചിലവായി. മൂന്നര ലക്ഷം രൂപയുടെ വരുമാനമാണ് പൂ കൃഷിയിൽ നിന്നും പ്രതീക്ഷിക്കുന്നത്.
കുടുംബശ്രീയുടേയും നഗരസഭയുടേയും കൃഷി വകുപ്പിൻ്റെയും പിന്തുണയോടെ നടക്കുന്ന ഈ കാർഷീക കൂട്ടായ്മയിൽ ഉദയം കുടുംബശ്രീയിലെ മിനി രാജഗോപാൽ ,പ്രീതി സുകു ,ഐക്യം കുടുംബശ്രീയിലെ സുനിത ,
,ഈവ് കുടുംബശ്രീയിലെ, റീന മുത്തായി,
ശശികല , , എന്നിവരാണ് നേതൃത്വം നൽകുന്നത്.
ഈ കാർഷീക കൂട്ടായ്മയുടെ പെരുമ പൂ നഗരിയായായ ബത്തേരിക്ക് മറ്റൊരു
പൊൻ തൂവലായി.



Leave a Reply