ഇത്തവണ ഓണപൊട്ടൻ സജീവമാകും

വൈത്തിരി : കോവിഡ് നിയന്ത്രണങ്ങള്‍ ഓണാഘോഷത്തിന്റെ പൊലിമയെ ചെറുതായൊന്നുമല്ല കെടുത്തിക്കളഞ്ഞത്. ജില്ലയിലെ നിറ സാനിധ്യമായിരുന്ന ഓണപ്പൊട്ടനെയും കോവിഡ് വീട്ടിലിരുത്തി. എന്നാല്‍ ഇത്തവണ ഓണപ്പൊട്ടനിറങ്ങും. ഉത്രാട ദിവസം മുതല്‍ തിരുവോണ ദിവസം സന്ധ്യമയങ്ങും വരെ മണികിലുക്കി വീടുവീടാനന്തരം കയറിയിറങ്ങി ഓണപ്പൊട്ടന്‍ ഭക്തനെ കാണും. പഴയ കാലത്ത് നാടുവാഴികളാണ് മലയ സമുദായക്കാര്‍ക്ക് ഇതിന് അവകാശം നല്‍കുന്നത്. മോശമല്ലാത്ത വരുമാനവും ഓണപ്പൊട്ടന്റെ വേഷം കെട്ടുന്നവര്‍ക്ക് ലഭിക്കും. വാഴനാരും മുരിക്കും ഉപയോഗിച്ച് നിര്‍മിച്ച കിരീടവും മുരിക്കുകൊണ്ട് നിര്‍മിച്ച കൈവളയും കാല്‍ത്തണ്ടയും ധരിച്ച്, കാ ണിമുണ്ടും അതിനുമുകളിലായി കച്ചിങ്ങരിയും ചുറ്റി പനയോലകൊണ്ടുള്ള കാല്‍ക്കുടയും പിടിച്ചാണ് ഓണപ്പൊട്ടൻ വരിക. കടക്കണ്ണ് വരയ്ക്കേണ്ടത് നിര്‍ബന്ധമാണ്.
നെറ്റിയിലെ ഗോപിപ്പൊട്ടും പ്രധാനമാണ്. ഇടവഴിയില്‍നിന്നും പൂജാമണിയുടെ കിലുക്കം കേള്‍ക്കുമ്പോള്‍ വീട്ടുകാര്‍ നിറനാഴിയും ഉരിച്ച തേങ്ങയും അഞ്ചുതിരിയിട്ട് കത്തിച്ച നിലവിളക്കും നാക്കിലയില്‍വെച്ച് തയ്യാറെടുക്കും. കാല്‍ക്കുട മുറ്റത്തുവെച്ച് വരാന്തയില്‍ കയറി പുവും അരിയും എടുത്ത് നിലവിളക്കിലേക്ക് പകര്‍ന്ന് അനുഗ്രഹം ചൊരിഞ്ഞാലേ ഓണാഘോഷത്തിന് പൂര്‍ണത കൈവരികയുള്ളു എന്നാണ് വി ശ്വാസം. 10 നാള്‍ നീണ്ടുനില്‍ക്കുന്ന വ്രതാ നുഷ്ഠാനത്തിനു ശേഷമാണ് ഓണപ്പൊട്ടന്റെ വേഷം എടുത്തണിയുന്നത്.
ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുക യും ചെയ്തുകൊണ്ടേയിരിക്കും. പരമ്പരാ ഗതമായി ഓണപ്പൊട്ടന്‍ കെട്ടുന്നവര്‍ കോവിഡിന് ശേഷം വിണ്ടും വേഷമണിയു മ്പോള്‍ വലിയ സന്തോഷത്തിലാണ്. പ്രജകളെ കാണാനുള്ള കാത്തിരിപ്പ് അവസാനി ക്കുന്നതിന്റെ സന്തോഷം.



Leave a Reply