ഹോം സ്റ്റേ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ഉടമയും സഹായിയേയും അറസ്റ്റ് ചെയ്തു

മേപ്പാടി : മൂപ്പൈനാട് വില്ലേജിൽപ്പെട്ട റിപ്പൺ കരയിൽ കാന്തൻപാറ ഭാഗത്ത് ഹോം സ്റ്റേ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തി വന്ന വൈത്തിരി താലൂക്കിൽ മൂപ്പെനാട് വില്ലേജിൽ റിപ്പൺ പോസ്റ്റ് പരിധിയിൽ ചീനിക്കാ പറമ്പിൽ വീട്ടിൽ ജമാൽ സി.കെ (40), കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ ഫറൂഖ് പോസ്റ്റ് ഓഫീസ് പരിധിയിൽ പള്ളിയാളി വീട്ടിൽ കമാലുദ്ദീൻ മകൻ ഷംസീർ എ. കെ എന്നിവരെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പി യും പാർട്ടിയും ചേർന്നാണ് ടിയന്മാർക്കെതിരെ മയക്കുമരുന്ന് മാരക നിയമമനുസരിച്ച് കേസെടുത്തത് .ഹോം സ്റ്റേ യുടെ മറവിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വരിക ആയിരുന്നു. പ്രതികളെ കല്പറ്റ ജൂഡീ ഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പാർട്ടിയിൽ പ്രിവൻറ്റീവ് അഫീസർ രഘു, ജോണി സിഇഒ ബിന്ദു, പിന്റോ ജോൺ, എക്സൈസ് ഡ്രൈവർ സജീവ് എന്നിവർ ഉണ്ടായിരുന്നു.



Leave a Reply