April 26, 2024

ഉപജീവനത്തിന്റെ അതിജീവന ഓണ കാഴ്ച്ചകൾ

0
Img 20220907 132531.jpg
 കൽപ്പറ്റ : ഗൾഫിൽ നിന്ന് ഓണം കൂടാൻ എത്തിയ ഗ്രീൻസ് വൈൽഡ് ലൈഫ്  ലവേഴ്സ്  ഫോറം ചെയർമാൻ   റഷീദ് ഇമേജിന്റെ ക്ലിക്കിൽ പതിഞ്ഞ അപൂർവ്വ കാഴ്ചയാണ് ഇന്ന്  ഏറെ ശ്രദ്ധേയമായിരിക്കുന്നത്.തന്റെ ജന്മ നാടായ വയനാട് ജില്ലയിലെ ഓണാഘോഷങ്ങൾ കൗതുകപൂർവ്വം വീക്ഷിച്ച് കൊണ്ട് യാത്രയിലായിരുന്നു  റഷീദ്. ഈ ദിവസങ്ങളിലെല്ലാം. നിരവധി ഓണാഘോഷ പരിപാടികളുടെ ഫോട്ടോകൾ ആവേശത്തോടെ റഷീദ് തന്റെ ക്യാമറയിൽ പകർത്തി.അങ്ങനെ ഫോട്ടോ ഷൂട്ടിംഗിനിടയിൽ ഒരപൂർവ്വ കാഴ്ചക ക്യാമറയിൽ പതിഞ്ഞു. ഉപജീവനത്തിന് അന്യ സംസ്ഥാനത്ത് നിന്നും വയനാട്ടിൽ എത്തി  പൂക്കൾ വിൽക്കുന്ന വില്പനക്കാരി. അതിജീവനം നയിക്കുന്ന ആ പൂക്കാരിയെ റഷീദ്ന്റെ ക്യാമറ കണ്ണിലൂടെ പകർത്തി. ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം ചെയർമാനായ റഷീദ്  പ്രകൃതിയെയും ,മനുഷ്യ ജീവിതത്തെയും ഒന്നിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ  ഗ്രീൻസ് വഴി നൽകി പോരുന്നു.
ഈ വേളയിൽ വയനാട് ജില്ല മുഴുവൻ അദ്ദേഹം ഓണ വിശേഷങ്ങൾ കാണാൻ കിട്ടിയ ചുരുങ്ങിയ ദിവസങ്ങൾ  ചുറ്റി കറങ്ങി.ഒരു ഫ്രീ ലാൻഡ്സ്  ഫോട്ടോ ഗ്രാഫർ കൂടിയായ റഷീദ് ഇമേജ് പ്രളയത്താലും, കൊറോണായാലും മുങ്ങിപ്പോയ ഓണാഘോഷം വീണ്ടും കേരള കരയാകെ ഉണർവോടെ നെഞ്ചിലേറ്റുന്നത്  ഗൾഫിൽ തിരികെ ചെല്ലുമ്പോൾ സുഹൃത്തുക്കളെ കാണിക്കാനുള്ള ആവേശത്തിലായിരുന്നു.
തന്റെ ജന്മ നാടായ വയനാട് ജില്ലയിലെ ഓണാഘോഷങ്ങൾ കൗതുകപൂർവ്വം വീക്ഷിച്ച് കൊണ്ട് യാത്രയിലായിരുന്നു ഈ ദിവസങ്ങളിലെല്ലാം റഷീദ്. 
നിരവധി ഓണാഘോഷ പരുപാടികളുടെ ഫോട്ടോകൾ ആവേശത്തോടെ റഷീദ് തന്റെ ക്യാമറയിൽ പകർത്തി.അങ്ങനെ ഫോട്ടോ ഷൂട്ടിംഗിനിടയിൽ ഒരപൂർവ്വ കാഴ്ചക ക്യാമറയിൽ പതിഞ്ഞു. അന്യസംസ്ഥാന പൂക്കാരി പൂക്കൾ വിൽക്കുന്നത് . ഉപജീവനത്തിന് അന്യ സംസ്ഥാനത്ത് നിന്നും വയനാട്ടിൽ എത്തി അതി ജീവനം നയിക്കുന്ന ആ പൂക്കാരിയെ  റഷീദ് തന്റെ  ക്യാമറ കണ്ണിലൂടെ പകർത്തി.
ഓണമില്ലാതെ  നാല് വർഷങ്ങൾ പിന്നിട്ട വയനാടൻ ജനതക്ക് ഈ ഓണം പുതുജീവന്റെ വെളിച്ചം പകർന്നു നൽകുന്നതാണ്.
2022- ലെ   ഇത്തരം അപൂർവ്വ ഓണ കാഴ്ചകൾ എത്രത്തോളം കോറോണയും, പ്രളയവും മാനസികമായി ജനങ്ങളെ തളർത്തിയെന്നും, അതിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ് ഇതൊക്കെ വെളിവാക്കുന്നതെന്ന് റഷീദ് ഇമേജ് ഏറെ സന്തോഷത്തോടെ പറയുന്നു.
15- ദിവസത്തെ ലീവ് കഴിഞ്ഞു ഗൾഫിൽ തിരികെ ചെല്ലുമ്പോൾ വയനാട് ഓണാഘോഷ ഫോട്ടോഗ്രാഫി അഭിമാനത്തോടെ  ഗൾഫിൽ പങ്കുവെക്കാനുള്ള ആവേശത്തിലാണ് റഷീദ് ഇമേജ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *