സിറാജ് വയനാട് ബ്യൂറോ ചീഫ് മൻസൂറിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: സിറാജ് വയനാട് ബ്യൂറോ ചീഫ്
മൻസൂർ അബ്ദുൾ ഖാദറിന് വയനാട് പ്രസ്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി.സീനിയർ മാധ്യമ പ്രവർത്തകൻ ടി.എം. ജെയിംസ് ഉപഹാരം കൈമാറി. പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് നീനു മോഹൻ അധ്യക്ഷത വഹിച്ചു. സൈനുദ്ദീൻ വൈത്തിരി ,ഇ.എം. മനോജ്, ജംഷീർ കൂളിവയൽ, ദീപക് മലയമ്മ, ശില്പ സുകുമാരൻ, ഒ.ടി.അബ്ദുൾ അസീസ്, തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി നിസാം കെ. അബ്ദുള്ള സ്വാഗതവും ജിൻസ് തോട്ടുംങ്കര നന്ദിയും പറഞ്ഞു.



Leave a Reply