ഓണാഘോഷം : തൂമ്പപ്പു-22വിന് വര്‍ണാഭമായ സമാപനം

വൈത്തിരി :വൈത്തിരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷമായ തൂമ്പപ്പു-22 വിന് വര്‍ണാഭമായ സമാപനം. നാലുദിവസങ്ങളിലായി വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തിയ ഓണാഘോഷത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. വിവിധ കലാകായിക മത്സരങ്ങളും സമാപനത്തോടനുബന്ധിച്ച്
വൈത്തിരി ടൗണില്‍ ആയിരങ്ങള്‍ അണിനിരന്ന ഘോഷയാത്രയും നടത്തി. സാംസ്കാരിക സമ്മേളനം എഴുത്തുകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനംചെയ്‌തു. ഓണം കാലം ആവശ്യപ്പെടുന്ന മതസാഹോദര്യത്തിന്റെ ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം വി വീജേഷ് അധ്യക്ഷനായി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി മുന്‍ ഭരണസമിതി അംഗങ്ങളെയും വൈത്തിരിയലെ പ്രതിഭകളെയും ആദരിച്ചു. സലിം മേമന, കൃഷ്ണന്‍, എം ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു . ഉഷാ ജോദിദാസ് സ്വാഗതവും ആര്‍ രവിചന്ദ്രന്‍ നന്ദിയും പറഞ്ഞു.



Leave a Reply