June 5, 2023

മലയോര – തീരദേശ ജനതയെ പെരുവഴിയിലാക്കരുത് : മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ

0
IMG-20220911-WA00322.jpg
മാനന്തവാടി: മലയോര മേഖലയിൽ താമസിക്കുന്ന കർഷകസമൂഹത്തെയും തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെയും ജീവിതം ദുരിതപൂർണമാക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു. 
ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതിയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണ്. കർഷകരെയും കൃഷിയിട ത്തെയും ബഫർസോൺ പരിധിയിൽനിന്ന് ഒഴിവാക്കാൻ വാനാതിർത്തി യിൽനിന്ന് ഉള്ളിലേക്ക് ഒരു കിലോമീറ്റർ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കു വാനും ഇതിന് പര്യാപ്തമാകും വിധം നിയമം നിർമ്മിക്കാനും സർക്കാരുകൾ തയ്യാറാകണം.
നിലനില്പിനായുള്ള തീരദേശ ജനതയുടെ സമരത്തിന് രൂപതാ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വികസനത്തിന്റെ പേരിൽ വൻകിട പദ്ധതികൾ നടപ്പിലാക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന സാധാരണക്കാരന്റെ മനുഷ്യാവകാശങ്ങൾ സരംക്ഷി ക്കാനുള്ള ഉത്തരാവദിത്വം സർക്കാരിനുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.
വർദ്ധിച്ചുവരുന്ന മയക്കുമരുന്നുപയോഗം യുവാക്കളെയും വിദ്യാർത്ഥികളെയും ആരോഗ്യപരമായും വിദ്യാഭ്യാസപരമായും തകർക്കുന്നതിനാൽ ഇതിന്റെ വിതരണശൃംഖല മുഴുവനായി കണ്ടെത്തി തകർക്കാൻ സർക്കാരിന്റെ ആത്മാർത്ഥമായ ശ്രമം ഉണ്ടാകണം.
2022-24 വർഷത്തേക്കായി രൂപീകരിക്കപ്പെട്ട പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമ യോഗത്തിൽ മാനന്തവാടി രൂപാതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം അദ്ധ്യ ക്ഷത വഹിച്ചു. 
ജോസ് മാത്യു പുഞ്ചയിലിനെ പാസ്റ്ററൽ കൌൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ, സിഞ്ചെ ല്ലൂസ് ഫാ. തോമസ് മണക്കുന്നേൽ, രൂപതാ സുവർണ്ണജൂബിലി കൺവീനർ ഫാ. ബിജു മാവറ, തോമസ് വെള്ളാരംകല്ലേൽ, സിജി വർഗ്ഗീസ് ഇലഞ്ഞിക്കൽ, സിസ്സർ ലിറ്റിൽ ഫ്ലവർ എം.എസ് 'എം.ഐ. എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *