March 22, 2023

സി എച്ച് മുഹമ്മദ് കോയ അനുസ്മരണം സെപ്റ്റംബർ 27 ന്

IMG-20220912-WA00412.jpg
പനമരം: മുസ്ലിം ലീഗിന്റെ  സമുന്നതനായ നേതാവും കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയുമായിരുന്ന 
സി എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 27ന് നാലാംമൈൽ ജോതിസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും. കേരളത്തിലെ സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ സി എച്ച് മുഹമ്മദ് കോയ സാഹിബ് നൽകിയ സംഭാവനകളും ന്യൂനപക്ഷ അവകാശ സംരക്ഷണ പോരാട്ട രംഗത്ത് തുല്യതയില്ലാത്ത ഇടപെടലുകളെ കുറിച്ചും പ്രഗൽഭരായ നേതാക്കൾ അനുസ്മരണ പ്രഭാഷണം നടത്തും. പനമരത്ത് വെച്ച് ചേർന്ന സ്വാഗതസംഘം യോഗം മുസ്ലിം ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. 
. കേരളത്തിലെ ന്യൂനപക്ഷ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്കും അവകാശ സംരക്ഷണത്തിനും വേണ്ടി ജീവിതത്തിലുടനീളം ഇടപെടലുകൾ നടത്തിയ നേതാവാണ് സി എച്ച് മുഹമ്മദ് കോയ സാഹിബ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ കെ അഹമ്മദ് ഹാജി പ്രസ്താവിച്ചു. സി എച്ചിനെ കുറിച്ച് പഠിക്കുക കൂടുതൽ വായിക്കുക എന്നുള്ളത് പുതിയ തലമുറയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് എം പി നവാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. 
പരിപാടിയുടെ വിജയത്തിനായി സെപ്റ്റംബർ 15 16 തീയതികളിലായി പഞ്ചായത്ത് കൺവെൻഷനുകൾ നടത്തുവാനും സെപ്റ്റംബർ 23,24 തീയതികളിലായി നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല പര്യടനം നടത്തുവാനും തീരുമാനിച്ചു.
 യോഗത്തിൽ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് മാസ്റ്റർ. ജനറൽ സെക്രട്ടറി 
പി കെ അസ്മത്, കേളോത്ത് അബ്ദുല്ല,ബ്രാൻ അഹമ്മദ് കുട്ടി,അസീസ് കുനിയൻ,സലീം കേളോത്ത്, കെ ടി സുബൈർ ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ജാഫർ മാസ്റ്റർ. സിഎച്ച് ഫസൽ,
നിയോജക മണ്ഡലം ഭാരവാഹികളായ 
ഹാരിസ് കാട്ടിക്കുളം, സി ടി ഹുനൈസ് , സമദ് കണ്ണിയൻ , ശിഹാബ് മലബാർ , 
ശിഹാബ് സി, മുസ്‌തഫ സി കെ , നിസാം കല്ലൂർ 
ഹക്കീം വി പി സി ,അസീസ്‌ അമ്പിലേരി , നാസർ തരുവണ , സിദ്ധീഖ് പീച്ചങ്കോട് , 
ജബ്ബാർ സി , ശിഹാബ് ആയത്ത്‌ ,ഷനൂഫ് എടവക ,ആഷിക് എൻ ,,സലീം അസ്ഹരി ,
അസീസ് വി പി ,ജംഷീദ് മാസ്റ്റർ കാട്ടിക്കുളം ,ഇബ്രാഹീം നെല്ലിയമ്പം , 
ജാഫർ സി ,ജാഫർ കുണ്ടാല. സി പി ലത്തീഫ്
എന്നിവർ പങ്കെടുത്തു .
ജില്ലാ ജന സെക്രട്ടറി സി കെ ആരിഫ് സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ് അഡ്വ എ പി മുസ്തഫ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *