കാഴ്ച നഷ്ടപ്പെട്ടെങ്കിലും കവിതകളിലൂടെ നിഷ ജീവിതം രചിച്ചു

കൽപ്പറ്റ : ജീവിതത്തെ തിരിച്ചുപിടിച്ച നിഷ' പി.എസിൻ്റെ ജീവിതം 'അക്ഷരങ്ങളുടെ അതിജീവനം' എന്ന പേരിൽ ഒരു ഡോക്യമെൻററിയായി ഇറങ്ങുന്നു.
2013-ലെ മെനിഞ്ചൈറ്റിസ് ഓപ്പറേഷനോടുകൂടിയാണ് നിഷക്ക് കാഴ്ച നഷ്ടപ്പെട്ടത്.2014-ക്യാൻസറിനുള്ള ഓപ്പറേഷനും നടന്നു. കൂലിപ്പണിക്കാരനായ ഭർത്താവ് 2015-ൽ മരിച്ചതോടെ ജീവിതം ചോദ്യചിഹ്നമായി. സുമനുസ്സുകളുടെ സഹായത്തോടെ ഒരു പെട്ടിക്കട നടത്തുന്ന നിഷക്ക്, മാധ്യമം,അക്ഷര വീട് പദ്ധതിയിലൂടെ ചെറിയൊരു വീടും കിട്ടി.രോഗങ്ങൾ കവർന്ന കാഴ്ചയെ അതിജീവിച്ച് എഴുതിയ ഏഴ് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചതും മറ്റുള്ളവരുടെ സഹായത്തോടെയാണ്. അതിജീവനത്തിൻ്റെ നല്ലൊരു മാതൃകയായ നിഷ മുട്ടിൽ പഞ്ചായത്തിലെ മാനിക്കുനിയിൽ താമസിക്കുന്നു.ജോയ് പാലക്കൂല സംവിധാനം ചെയ്യുന്ന ഈ ഡോക്യുമെൻററിയിൽ അവരെഴുതിയ കവിതകൾ ആലപിക്കുന്നത് മീനങ്ങാടി ഗവ.ഹയർ സെക്കൻ്ററിയിലെ വിദ്യാർത്ഥിനി അനുശ്രി.കെ. വി
ആണ്. രാജിത്ത് വെള്ളമുണ്ട ക്യാമറയും, അവനിത് ഉണ്ണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംഗീതം സിബി ദേവസ്യയും, പശ്ചാത്തലസംഗീതം പ്രതുൽ രാഘവനും ചെയ്തു.



Leave a Reply