May 17, 2026

യോദ്ധാവ് : നിങ്ങൾക്കും യോദ്ധാക്കളാവാം

0
IMG-20220913-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ : മയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗവും വ്യാപനവും തടയാൻ ' യോദ്ധാവ്' എന്ന പുതിയ പദ്ധതിക്ക് സംസ്ഥാന പോലീസ് രൂപം നൽകിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന്. വയനാട് ജില്ലയിൽ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസിന്റെ നേതൃത്വത്തിൽ ശക്തമായ മയക്ക്മരുന്ന് വേട്ടയും ലഹരി വിരുദ്ധ ബോധവൽകരണ പ്രവർത്തനങ്ങളും നടന്നു വരികയാണ്. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന നമ്മുടെ ജില്ലയെ ലഹരി വിമുക്തമാക്കുവാൻ നിങ്ങളോരോരുത്തരുടെയും സഹായ സഹകരണങ്ങൾ നമുക്ക് അത്യാവശ്യമാണ്. ആര് എപ്പോൾ എവിടെ വെച്ച് നടത്തുന്നു എന്ന വിവരങ്ങൾ ആന്റി നാർക്കോട്ടിക്ക് ആർമിയുടെ വാട്സ് ആപ്പ് നമ്പറായ wa.me/919995966666 ലേക്ക് സന്ദേശം അയക്കാവുന്നതാണ്. നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതവും സ്വകാര്യവുംമായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *