കൽപ്പറ്റ ടി.പി ടൈൽസിൽ ചുമട്ട് തൊഴിലാളി സംഘർഷം : വൈകിട്ട് ഹർത്താൽ

കൽപ്പറ്റ: തൊഴിലാളി സമരം നടക്കുന്ന കൽപ്പറ്റടി.പി. ടൈൽസിൽ ചുമട്ട് തൊഴിലാളി സമരത്തിനിടെ കയറ്റിറക്കിനെ ചൊല്ലി വാക്കേറ്റവും സംഘർഷവും .മൂന്ന് തൊഴിലാളികൾക്ക് മർദ്ദനമേറ്റതായി തൊഴിലാളികളും ജീവനക്കാർക്ക് മർദ്ദനമേറ്റതായി വ്യാപാരികളും ആരോപിച്ചു.കുറ്റക്കാരായ തൊഴിലാളികളുടെ പേരിൽ മാതൃകാപാഠമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് ഇന്ന് വൈകുന്നേരം നാല് മണിമുതൽ ആറു മണിവരെ കൽപ്പറ്റയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു ഹർത്താൽ ആചരിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് അടിയന്തിര എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ച വിവരം എല്ലാ വ്യാപാരികളെയും അറിയിക്കുന്നു. തുടർന്ന് നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ കൽപ്പറ്റയിലെ മുഴുവൻ വ്യാപാരികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.



Leave a Reply