April 23, 2024

ജ്യോതിർഗമയ ശ്രദ്ധേയമായി

0
Img 20220913 Wa00932.jpg
തൃശ്ശിലേരി :തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ സീഡ് ക്ലബ്ബും സ്കൗട്ട് & ഗൈഡ്സും ചേർന്നൊരുക്കിയ അധ്യാപക ദിനാഘോഷം ജ്യോതിർഗമയ ശ്രദ്ധേയമായി. കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ ആശംസാ കാർഡുകളും , കുട്ടികൾ ശേഖരിച്ച പച്ചക്കറി തൈകളും കൊടുത്താണ് അധ്യാപകരെ ആദരിച്ചത്. അധ്യാപകർക്കായി നടത്തിയ ഗെയിം ആഘോഷത്തിന് വേറിട്ട അനുഭവമായിരുന്നു വിജയി കൾക്ക് സീഡ് സ്റ്റുഡൻറ് കോർഡിനേറ്റർ ഫാത്തിമത്തുൽ അൻസില സമ്മാനദാനം നിർവ്വഹിച്ചു. തുടർന്ന് എച്ച്.എം.സുരേഷ് കുമാർ , സീനിയർ അസിസ്റ്റൻഡ് ഫാത്തിമത്ത് ഷംല , സ്റ്റാഫ് സെക്രട്ടറി സീന പി.എസ് തുടങ്ങിയവർ സംസാരിച്ചു. സീഡ് അംഗങ്ങളായ ആൻ മരിയ വിൻസെന്റ്, അൻഷിദ അബ്ബാസ് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *