April 25, 2024

ഹൈടെക്കായി ഹാപ്പി ഹാപ്പി ബത്തേരിയിലെ ഹരിത കർമ്മസേന

0
Img 20220914 Wa00462.jpg
ബത്തേരി : ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ലവർ സിറ്റി എന്ന് പ്രസിദ്ധമായ സുൽത്താൻ ബത്തേരി നഗരസഭ നഗര-ഗ്രാമാന്തരീക്ഷത്തിലെ ശുചിത്വം ലക്ഷ്യം വെച്ചുള്ള പ്രയാണത്തിലാണ്.
ശുചിത്വമുള്ള നഗരസഭാവാസികളുടെ ജീവിത നിലവാരം ഉയർത്തുന്ന തീവ്ര പ്രവർത്തനത്തിനാണ് നഗരസഭ ഭരണ സമിതി ഊന്നൽ നൽകുന്നത്.
ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ക്രിയാത്മകമാക്കുന്നതിന്റെ ഭാഗമായി വാഹനവും ഹരിതകർമസേന ടീം അംഗങ്ങളായ എട്ട്  പേർക്ക് കുടുംബശ്രീ മുഖേന മൊബൈൽ ഫോണും നൽകി. വാഹന പ്രയാണത്തിന്റെ ഫ്ലാഗ് ഓഫും,ഫോൺ വിതരണവും നഗരസഭ ചെയർമാൻ ടി.കെ.രമേശ് നിർവഹിച്ചു. ആരോഗ്യ സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസിന്റെ അധ്യക്ഷതയിൽ ചേർന്ന
ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസിപൗലോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ലിഷ ടീച്ചർ, സലിപൗലോസ്, ടോം ജോസ്, കൗൺസിലർ മാരായ കെ. സി യോഹന്നാൻ, സൂപ്രണ്ട് ജേക്കബ് ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ പി .എസ് , സി. ഡി. എസ് ചെയർപേഴ്സൺ സുപ്രിയ, ഹരിതകർമസേന
കണ്സോഷ്യം പ്രസിഡന്റ് രജനി, ഹരിതകർമസേന കോ ഓർഡിനേറ്റർ, ഹരിതകർമസേന അoഗങ്ങൾ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *