രേഖകളില്ലാത്ത പതിമൂന്ന് ലക്ഷം രൂപ മുത്തങ്ങയിൽ നിന്നും പിടി കൂടി

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് വെച്ച് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപ പിടികൂടി. കർണാടക മാണ്ട്യ സ്വദേശികളായ ദീപക് കുമാർ.എസ് (37) ബസവ രാജു (45), ,രവി ബി.ബി (45) എന്നിവരെയാണ് പിടിച്ചത്.
ഇവർ ഓടിച്ചു വന്ന കെ എ 21 പി 0370 മാരുതി വാഗണർ കാറും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ .ടി,പ്രിവൻ്റീവ് ഓഫീസർ വിജയകുമാർ.കെ.വി, ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി റ്റി.ഇ,നിഷാദ് എം.വി സിത്താര കെ.എം, അനിത. എം എന്നിവർ പങ്കെടുത്തു.



Leave a Reply