April 26, 2024

ഡോ. മുപ്പൻസ് മെഡിക്കൽ കോളേജിലെ നാലാം ബാച്ച് മെഡിക്കൽ ബിരുദ ദാനം 17ന്

0
Img 20220915 143331.jpg
കൽപ്പറ്റ: : പത്മശ്രീ ഡോ. ആസാദ് മുപ്പൻ ചെയർമാനായ ഡോ. മുപ്പൻസ് മെഡിക്കൽ കോളേജിലെ നാലാം ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം സെപ്റ്റംബർ 17-ന് കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഡോ. ആസാദ് മൂപ്പൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രി  കെ കെ ശൈലജ മുഖ്യാതിഥി ആയിരിക്കും.കേരളാ ആരോഗ്യ സർവകലാശാല സ്റ്റുഡന്റസ് അഫയർ വിഭാഗം ഡീൻ ഡോ. വി എം ഇക്ബാൽ ചടങ്ങിൽ പങ്കെടുക്കും. വയനാട് ജില്ലയിലെ ആദ്യത്തെ മെഡിക്കൽ കോളേജായ ഇവിടെനിന്നും ഇതിനോടകം മൂന്ന് ബാച്ചുകളിലായി 450 ഓളം ഡോക്ടർമാർ തങ്ങളുടെ പഠനം പൂർത്തിയാക്കി ആതുര സേവന രംഗത്ത് സജീവമായി കഴിഞ്ഞു. കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ പഠന പഠനേതര വിഷയങ്ങളിൽ മികവ് തെളിയിക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്കായി. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ആസ്റ്റർ വളന്റിയേഴ്സിന്റെ പ്രവർത്തനങ്ങൾ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാനും സഹായിച്ചുവരുന്നു. മെഡിക്കൽ വിദ്യാഭ്യാസം കൂടാതെ ബി എസ് സി നഴ്സിംഗ്, ബി ഫാം, ഡി ഫാം, എം ഫാം കോഴ്സുകളും ഒട്ടനവധി പാരാ മെഡിക്കൽ കോഴ്സുകളും ഡോ മുപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടന്നുവരുന്നുണ്ട്.
 പത്ര സമ്മേളനത്തിൽ ഡീൻ ഡോ. ഗോപകുമാരൻ കർത്ത ആരോഗ്യ സർവകലാശാല സെനറ്റ് മെമ്പറും അസിസ്റ്റന്റ് ജനറൽ മാനേജറുമായ ഡോ ഷാനവാസ് പള്ളിയാൽ, ഈ വർഷം ഡോക്ടർമാരായി പുറത്തിറങ്ങുന്നവരുടെ പ്രതിനിധികളായ ഡോ. സൽമാൻ അഹമ്മദ്, ഡോ. ആമിന ഷഹ് ല എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *