കാട്ടാന അക്രമത്തിൽ ഹുസൈൻ മരിച്ച സംഭവം : നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും ഉറപ്പാക്കാൻ വനം മന്ത്രിയെ കാണും : എൻ .സി .പി

കല്പറ്റ : ഒരാഴ്ച മുൻപ് തൃശ്ശൂർ പാലപ്പിള്ളിയിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ദൗത്യം സംഘാഗം ഹുസൈൻ മുക്കം മരണപ്പെട്ടതിനെ തുടർന്ന് വനം വകുപ്പിൽ നിന്നും ലഭിക്കേണ്ട നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനും ഹുസൈന്റെ ഭാര്യയ്ക്ക് വനം വകുപ്പിൽ ജോലി നൽകുന്നതിനും വേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് ജില്ലാ പ്രസിഡന്റ് കെ ബി പ്രമാനന്ദന്റെ നേതൃത്വത്തിൽ വനം വന്യ ജീവി വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് സംസാരിക്കുമെന്ന് എൻ സി പി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.സി എം ശിവരാമൻ, ഡോ എം പി അനിൽ, ഷാജി ചെറിയാൻ, വന്ദന ഷാജു, കെ പി ദാമോദരൻ അഡ്വ : കെ യു ബേബി, എ കെ രവി, എ പി ഷാബു എന്നിവർ സംസാരിച്ചു.



Leave a Reply