പുഞ്ചിരി മുച്ചുണ്ട് മുക്ത വെള്ളമുണ്ട

വെള്ളമുണ്ട : സൗജന്യ മുഖവൈകല്യ-മുച്ചിറി നിവാരണക്യാമ്പ് സെപ്റ്റംബർ 17 ശനിയാഴ്ച വെള്ളമുണ്ടയിൽ..
വെള്ളമുണ്ടയെ സമ്പൂർണ മുഖ വൈകല്യ രഹിത ജില്ലാ പഞ്ചായത്ത് ഡിവിഷനായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി മുഖവൈകല്യ-സൗജന്യമുച്ചിറി നിവാരണ ക്യാമ്പ് 2022 സെപ്റ്റംബർ 17 ശനിയാഴ്ച വെള്ളമുണ്ട എട്ടേനാലിൽ നടക്കും.
രാവിലെ 9.30ന് വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയിൽ ക്രമീകരിച്ച വേദിയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്യും.
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ,
പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജ്യോതിർഗമയ,വയനാട് ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ എന്നിവർ സംയുക്തമായി സഹകരിച്ചാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ് സൗജന്യ ചികിത്സ ഒരുക്കുക.
തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറിമൂക്ക്, ചെരിഞ്ഞതാടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍ സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാവൈകല്യങ്ങള്‍ക്കും പരിശോധനയും തുടര്‍ന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയആവശ്യമായിവരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കല്‍ സയന്‍സില്‍ ചെയ്ത് കൊടുക്കും.
വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനും :
9645370145,
9497043287 എന്ന നമ്പറിൽ ബന്ധപ്പെടുക.



Leave a Reply