April 26, 2024

ജോഡോ യാത്രയിൽ ആദ്യം ഒന്നിപ്പിക്കേണ്ടത് സ്വന്തം അനുയായികളെ:ബിനോയ് വിശ്വം .എം.പി.

0
Img 20220916 Wa00432.jpg
കൽപ്പറ്റ : ജോഡോ എന്ന വാക്കിൻ്റെ അർത്ഥം ഐക്യം എന്നാണ്എന്നാൽ ആദ്യം ഈ ഐക്യം ഉറപ്പ് വരുത്തേണ്ടത് സ്വന്തം അനുയായികളിൽ നിന്നാണെന്ന്  ബിനോയ് വിശ്വം എം.പി. പറഞ്ഞു. 
സി.പി. ഐ. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു
ബിനോയ് വിശ്വം. 
ഉറങ്ങുമ്പോൾ കോൺഗ്രസ്സും ഉണർന്നപ്പോൾ ബി.ജെ.പി .ആകുന്ന
അനുയായികളുള്ള ദുരവസ്ഥയാണിന്ന് കോൺഗ്രസ്സിന് .കാലികളെ പോലെ എം. എൽ. എ മാരെ വിലക്ക് വാങ്ങുന്ന പാർട്ടിയായി ബി.ജെ.പി. മാറി. കോൺ ഗ്രസ്സും ബി.ജെ.പി. അടക്കമുള്ള വലതുപക്ഷ പാർട്ടികൾ മൂല്യങ്ങളെ കുഴിച്ച് മൂടിയ
പാർട്ടികളാണ്. മൂല്യങ്ങളെ പ്രാണവായുവിനെ പോലെ ചേർത്ത് പിടിക്കുന്ന പാർട്ടികളാണ് കമ്യൂണിസ്റ്റ് പാർട്ടികൾ എന്നും ബിനോയ് വിശ്വം പറഞ്ഞു.
രാവിലെ നടന്ന പതാക  ഉയർത്തലോടെ സി.പി. ഐ. ജില്ലാ സമ്മേളനം ആരംഭിച്ചു . 
മുതിർന്ന സി.പി. ഐ നേതാക്കളായ സി.പി. ഐ ദേശീയ സെക്രട്ടിയേറ്റംഗം ബിനോയ് വിശ്വം എം.പി. ,സി.പി. ഐ .ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പ്രകാശ് ബാബു ,സത്യൻ മൊകേരി ,അഡ്വ. കെ. രാജൻ ,റവന്യൂ മന്ത്രി, സി.പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ,സി.പി.ഐ .സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എൻ .രാജൻ ,സി.പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. പി. വസന്തം ,എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം പുരോഗമിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *