മോഷണം നടത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ തലപ്പുഴ പോലീസ് പിടിക്കൂടി

തലപ്പുഴ: തലപ്പുഴ മക്കിമല കൂക്കോട്ടിൽ ശ്രീജിത്ത് (29) നെയാണ് തലപ്പുഴ പോലീസ് പിടികൂടിയത്. കർണാടക ഹാന്റ് പോസ്റ്റിൽ ഒളിവിൽ കഴിയവെയാണ് തലപ്പുഴ പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. 2022 ജൂൺ മാസം മക്കിമലയിലെ തന്നെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സൂക്ഷിച്ചു 200 കിലോ കാപ്പി അഞ്ച് കിലോ കുരുമുളകും മോഷ്ടിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു ശ്രീജിത്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. റോയി പി.പി, എ.എസ്.ഐ ശ്രീവത്സൻ കെ.വി, എസ്.സി.പി.ഒ രാജേഷ് എൻ, സി.പി.ഒ സനൽ എ.ആർ. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീജിത്തിനെ ഹാന്റ് പോസ്റ്റിൽ വെച്ച് അറസ്റ്റ് ചെയ്തത്. തിരുനെല്ലി, മാനന്തവാടി സ്റ്റേഷനുകളിൽ ശ്രീജിത്തിനെതിരെ കഞ്ചാവ് കേസുമുണ്ട്.



Leave a Reply