March 28, 2024

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവർത്തനങ്ങൾ അവതാളത്തിൽ: ആം ആദ്മി പാർട്ടി

0
Img 20220916 154013.jpg
കൽപ്പറ്റ: ജില്ല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ആയിരകണക്കിന് ആളുകൾ ആശ്രയിക്കുന്ന കൈനാട്ടി ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലിൽ എത്തുന്ന രോഗികൾക്ക് കൃത്യമായ പരിചരണം ലഭിക്കാത്ത സാഹചര്യം നില നിൽക്കുന്നു. കോവിഡിന് ശേഷവും പ്രവർത്തനങ്ങൾ അവതാളത്തിൽ ആണെന്ന് ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം കമ്മറ്റി ആരോപിച്ചു.
ആശുപത്രിയിൽ എത്തുന്ന രോഗികളെ ഇൻ്റർവ്യൂ ബോർഡിൽ ഉദ്യോഗാർഥികളെ ഇൻ്റർവ്യൂ ചെയ്യുന്നത് പോലെ ഒരു ടേബിളിൻ്റെ എതിർ വശത്ത് ഇരുത്തി സംസാരിക്കുക മാത്രമാണ് പല ഡോക്ടർമാരും ചെയ്യുന്നത്. കൃത്യമായി  രീതിയിൽ പരിശോധിക്കുന്നുപോലുമില്ല. 
അത് പോലെ ഫാർമസിയിൽ മരുന്ന് വാങ്ങിക്കാൻ  ദീർഘ നേരം ക്യൂവിൽ നിൽകേണ്ട സാഹചര്യവും നിലനിൽക്കുന്നു. ടോക്കൺ ഡിസ്പ്ലേ സംവിധാനം പുന: സ്ഥാപിക്കാത്തത് മൂലം രോഗികൾ ക്യൂവിൽ നിന്ന് തളർന്നു വീയുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. ടോക്കൺ സംവിധാനം ഉറപ്പ് വരുത്തി ഫാർമസിയിൽ ഒരു കൗണ്ടർ കൂടി പ്രവർത്തന സജ്ജമാക്കുകയും, ആശുപത്രിയിൽ സ്കാനിംഗ് സംവിധാനം ആരംഭിക്കാനും ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം കമ്മറ്റി ആവശ്യപ്പെടുകയും, കൽപ്പറ്റ മണ്ഡലം സെക്രട്ടറി റഫീക്ക് കമ്പളക്കാടിന്റെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം   കമ്മിറ്റിക്ക് വേണ്ടി സൽമാൻ റിപ്പൺ അഭിപ്രായപെട്ടു. മണ്ഡലം സെക്രട്ടറി റഫീക് കമ്പളക്കാട്, ട്രഷറർ ഡോ. സുരേഷ്, യൂത്തുവിങ് കൺവീനർ സിജു എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *