ഹുസൈന്റെ പേരിൽ ധീരതയ്ക്കുള്ള അവാർഡ് ഏർപ്പെടുത്തണം : എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി

കൽപ്പറ്റ : കഴിഞ്ഞദിവസം ആനയുടെ കുത്തേറ്റ് മരിച്ച ധീരനായ വനം വകുപ്പ് താൽക്കാലിക വാച്ചർ ഹുസൈന്റെ പേരിൽ വനം വകുപ്പിൽ കാടിന്റെ കാവൽക്കാർക്കായി ധീരതയ്ക്കുള്ള ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഏർപ്പെടുത്തുകയും എല്ലാവർഷവും സെപ്റ്റംബർ മാസം പതിനഞ്ചാം തീയതി മൃഗങ്ങളെയും മനുഷ്യരെയും സംരക്ഷിക്കുന്നതിന് വേണ്ടി ജീവത്യാഗം ചെയ്ത അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി വനം വകുപ്പ് ബലിദാൻ ദിവസമായി ആചരിക്കണം എന്നും എൻസിപി കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി ഈ മാസം ഇരുപത്തിയൊന്നാം തീയതി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ നേരിൽകണ്ട് നിവേദനം നൽകുവാനും തീരുമാനിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് എപി ഷാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാജി ചെറിയാൻ, സി എം ശിവരാമൻ , ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോസ് മലയിൽ, ട്രഷറർ മല്ലിക, പി അശോകൻ, പി പി സദാനന്ദൻ, കെ മുഹമ്മദലി, രാജൻ മൈക്കിൾ, വന്ദന ഷാജു, അബ്ദുൽ റഹ്മാൻ , മനാഫ് മുട്ടിൽ,ബിജു മാത്യു, സാജിർ കൽപ്പറ്റ , ബിനു മാടവന, നാസർ വൈത്തിരി, സ്റ്റീഫൻ മുപ്പൈനാട് , ബേബി പൊഴുതന തുടങ്ങിയവർ സംസാരിച്ചു..



Leave a Reply