നീലിക്കണ്ടി പക്കർ ഹാജി (79) നിര്യാതനായി

കൽപ്പറ്റ: കേരള മുസ്ലിം ജമാഅത്തിൻ്റെ സ്ഥാപകംഗവും വയനാട്ടിലെ പ്രമുഖ പ്ലാൻ്ററുമായ പക്കർ ഹാജി (79) നിര്യാതനായി. കൽപ്പറ്റ അഡ്ലെയ്ഡിലെ നീലിക്കണ്ടി കുടുംബാംഗം ആണ്.
കൽപ്പറ്റ ദാറുൽ ഫലാഹ്, വയനാട് മുസ്ലിം ഓർഫനേജ് മുട്ടിൽ എന്നിവ സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച പക്കർ ഹാജി ജില്ലയുടെ വിദ്യാഭ്യാസ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു. തൻ്റെ വലിയുപ്പയുടെ പേരിൽ സ്ഥാപിച്ച കൽപ്പറ്റ എൻ എം എസ് എം ഗവ.കോളജിൻ്റെ വിപുലീകരണത്തിനും നേതൃത്വം നൽകി.
കല്ലങ്കോടൻ ഖദീജ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഹാരിസ്, ഹസീന. ജാമാതാക്കൾ: ലിയാക്കത്ത് ഗുരുക്കൾ മഞ്ചേരി, അനീസ മുക്കം. സഹോദരങ്ങൾ: ഇഖ്ബാൽ, പരേതരായ മൊയ്തു ഹാജി,അബൂബക്കർ ഹാജി, അഷ്റഫ്. നഫീസ ഹജ്ജുമ്മ, ഫാത്വിമ ഹജ്ജുമ്മ, സഫിയ.
നീലിക്കണ്ടി പക്കർ ഹാജിയുടെ വിയോഗത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുശോചനം രേഖപെടുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ ആത്മാർത്ഥതയോടെ പ്രവർത്തിച്ച ഒരു സ്നേഹിതനെയും സഹപ്രവർത്തകനെയുമാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് ദുബൈയിൽ നിന്നുള്ള അനുശോചന സന്ദേശത്തിൽ കാന്തപുരം പറഞ്ഞു.



Leave a Reply