പുലിക്കാട് മഫീദ ദുരഭിമാനക്കൊല : വാഹന പ്രചരണ ജാഥ നടത്തി

തരുവണ: പുലിക്കാട് മഫീദ ദുരഭിമാനക്കൊലയിലെ പ്രതികളെ അറസ്റ്റ് ചെയ്യുക, പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സിപിഐ (എം) അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് തല വാഹന പ്രചാരണ ജാഥ നടത്തി. ജാഥ അഞ്ചാം മൈലിൽ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് ഉസ്മാൻ കുണ്ടാല ഉദ്ഘാടനം ചെയ്തു.
പീച്ചംകോട്, വെള്ളമുണ്ട, 8/4, 7/4, ആറുവാൾ, പുലിക്കാട്, എന്നിവിടങ്ങളിൽ ജാഥ പര്യടനം നടത്തി. മുസ്തഫ കെ, നൗഫൽ പഞ്ചാരക്കൊല്ലി, യൂസുഫ് എ, എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു.
തരുവണയിൽ നടന്ന സമാപന ചടങ്ങ് ജില്ലാ കമ്മിറ്റിയംഗം യൂസുഫ് എ ഉദ്ഘാടനം ചെയ്തു.
മഫീദയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ പാർട്ടി സമര രംഗത്ത് തന്നെ ഉണ്ടാവും എന്ന് അദ്ദേഹം പ്രസ്താവിച്ചു.
റഷീദ് ബാലുശ്ശേരി, നൗഫൽ പഞ്ചാരക്കൊല്ലി എന്നിവർ സംസാരിച്ചു.



Leave a Reply