ഇ.ജെ.ബാബു സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയാകുമോ ?

പ്രത്യേക ലേഖകൻ….
കല്‍പറ്റ:മൂന്ന് ടേം സി.പി. ഐ ജില്ലാ സെക്രട്ടറിയായി ദീർഘകാല സേവനം ചെയ്ത വിജയൻ ചെറുകര സ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെ ,ആരാകും അടുത്ത സെക്രട്ടറി എന്ന ചർച്ച സി.പി. ഐ. അണികളിൽ സജീവമായി.
ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിമാരായ ഇ.ജെ.ബാബുവും ,സി.എസ്. സ്റ്റാൻലിയുടെ പേരുമാണ് മുഖ്യ പരിഗണനകൾ .മുൻതൂക്കം ഇ .ജെ .ബാബുവിന് തന്നെയാണ്. മാനന്തവാടിയില്‍നിന്നുള്ള ഇ.ജെ.ബാബു സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയാകും. നിലവില്‍ പാര്‍ട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയാണ് ഇദ്ദേഹം. പാര്‍ട്ടി ജില്ലാ കൗണ്‍സിലിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരം ഉണ്ടാകില്ലെന്നാണ് വിവരം. പുതിയ സെക്രട്ടറി സ്ഥാനത്തേക്കു ഇ.ജെ.ബാബുവിനു പുറമേ മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറിയായ സി.എസ്.സ്റ്റാന്‍ലിയും പാര്‍ട്ടി പരിഗണനയില്‍ ഉണ്ടായിരുന്നു.
ശനിയാഴ്ച വൈകുന്നേരം സംസ്ഥാന പ്രതിനിധി അവതരിപ്പിക്കുന്ന ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെ പാനല്‍ അതേപടി അംഗീകരിക്കാനാണ് സാധ്യത. നിലവില്‍ 21 അംഗങ്ങളാണ് ജില്ലാ കൗണ്‍സിലില്‍. പുതിയ കൗണ്‍സിലില്‍ 23 അംഗങ്ങള്‍ ഉണ്ടായേക്കും. വനിത, യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തി കൗണ്‍സില്‍ അംഗങ്ങളുടെ പാനല്‍ തയാറായിക്കഴിഞ്ഞതായാണ് അറിയുന്നത്. പ്രായം ഉള്‍പ്പെടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലെ അംഗങ്ങളില്‍ ചിലര്‍ കൗണ്‍സിലിനു പുറത്താകും. പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ സമാപന ദിനമായ രാവിലെ 10നു രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച നടക്കും. വെള്ളിയാഴ്ച സംസ്ഥാന സമിതിയംഗം പി.കെ.മൂര്‍ത്തിയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പൊതു ചര്‍ച്ച പത്തരയോടെ തുടങ്ങും. ഉച്ചകഴിഞ്ഞു നിലവിലെ ജില്ലാ കൗണ്‍സില്‍ യോഗം ചേരും. പുതിയ കൗണ്‍സിലിലെ അംഗങ്ങളുടെ എണ്ണം യോഗത്തില്‍ തീരുമാനിക്കും. തുടര്‍ന്നു ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണം. വൈകുന്നേരം നാലോടെ ജില്ലാ കൗണ്‍സില്‍, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ് നടക്കും. ഇതിനുശേഷമായിരിക്കും സെക്രട്ടറി തെരഞ്ഞെടുപ്പ്
നടക്കുക.



Leave a Reply