April 25, 2024

സിപിഎമ്മുമായുള്ള ലയനം സിപിഐയുടെ അജന്‍ണ്ടയിൽ ഇല്ലെന്ന് ബിനോയ് വിശ്വം എംപി

0
Img 20220917 Wa00132.jpg

കല്‍പറ്റ: സിപിഎമ്മുമായുള്ള ലയനം സിപിഐയുടെ അജന്‍ണ്ടയിലില്ലെന്നു ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തത്വാധിഷ്ഠിത പുനരേകീകരണമാണ് പാര്‍ട്ടി ലക്ഷ്യം. 
ഇടതു പക്ഷ മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ചുള്ള ഐക്യമാണ് വേണ്ടത്.
ഭിന്നിപ്പിന്റെ പാഠങ്ങള്‍ പഠിക്കാന്‍ എല്ലാവരും തയ്യാറാകണം. ഭിന്നിപ്പിനായി പറഞ്ഞ കാര്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടോയെന്ന് ഭിന്നിച്ചവര്‍ ചിന്തിക്കണം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടുന്നതിനു ദേശിയതലത്തില്‍ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘപരിവാര്‍ ഫാസിസ്റ്റ് തന്ത്രങ്ങളെല്ലാം പുറത്തെടുക്കുകയാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതു ജാഗ്രതയോടെ കാണണം.
മൂല്യങ്ങളെ പ്രാണനെ പോലെ കാത്ത് പരിപാലിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടികൾ മുന്നേറുന്നത്. ജര്‍മന്‍ ഫാസിസവും ഇന്ത്യന്‍ ആര്‍എസ്എസും ദേശീയത ഉയര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ ദേശീയതയ്ക്കു ഭീഷണിയായ പ്രബല ഭരണകക്ഷികളെ പരാജയപ്പെടുത്താന്‍ മതേതര-ജനാധിപത്യ- ഇടതു ശക്തികളെ ഒന്നിപ്പിക്കണം. സഖ്യം സാധ്യമായാല്‍ വിജയം ഉറപ്പാണ്. പ്രതിപക്ഷ ഐക്യത്തിനു സിപിഐ മുന്നിലുണ്ടാകും. പാര്‍ട്ടികളുടെ വലിപ്പച്ചെറുപ്പത്തിലല്ല, ഐക്യത്തിനാണ് പ്രാധാന്യം. ഇടതു ഐക്യം മതേതരത്വത്തിന് പ്രധാനമാണ്. ഇടതുപക്ഷ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സന്ദർഭം വന്നിരിക്കുകയാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *