October 3, 2022

ജനകീയ കായിക ഇനമായി മിക്തോസ് ഫുട്ബോൾ

IMG_20220917_094655.jpg

കല്‍പ്പറ്റ: ഫുട്ബോളിനോട് സാമ്യതയുള്ള കായിക ഇനമായ മിക്തോസ് ഫുട്ബോളിന് ജില്ലയിലും പ്രിയമേറുകയാണ്. കൽപറ്റ ഗ്രീൻ ഗേറേറ്റ്സ് ഹോട്ടലിൽ ചേർന്ന ജില്ലാ മിക്തോസ് ഫുട്ബോൾ അസോസിയേഷന്‍ ജനറൽ ബോഡി യോഗം ദേശീയ സെക്രട്ടറി ജനറൽ ഹംസ കോട്ടനാട് ഉദ്ഘാടനം ചെയ്തു. പി ഇ ഷംസുദ്ധീൻ അധ്യക്ഷത  വഹിച്ചു. അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍: പ്രസിഡന്റ്: പി ഇ ഷംസുദ്ധീൻ (പ്രസിഡന്‍റ്),  ഷമീം പാറക്കണ്ടി, രാജീവ് പി.കെ (വൈസ് പ്രസിഡന്റ്) ലൂയിസ് ഫിലിപ്പ് (ഹോണററി സെക്രട്ടറി), ജോണി ജി.എം, ഹരിപ്രിയ പി എച്ച് (ജോ. സെക്രട്ടറി), ഐശ്വര്യ കെ.ബി (ട്രഷറര്‍).
ജില്ലയില്‍ ഈ കായിക ഇനത്തിന് ആവശ്യമായ പ്രചരണം നടത്തുന്നതിനായി മത്സരങ്ങളും മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളും  നടത്തുന്നതിന് യോഗം തീരുമാനിച്ചു. സബ് കമ്മിറ്റികള്‍: ടെക്നിക്കൽ കമ്മിററി: ഷമീം പാറക്കണ്ടി (ചെയർമാൻ),  രശ്മിത കെ.ബി. (കണ്‍വീനര്‍). റഫറീസ് ബോര്‍ഡ്: രാജീവ് പി കെ (ചെയര്‍മാന്‍) ഹരിപ്രിയ പി.എച്ച് (കണ്‍വീനര്‍). സെലക്ഷൻ കമ്മറ്റി: ജോണി ജി.എം (ചെയര്‍മാന്‍), റസീന സഖരിയ പി.കെ. (കണ്‍വീനര്‍).
 
യോഗത്തില്‍ ഷമീം പാറക്കണ്ടി, സജീഷ് ഗ്രീന്‍ഗേറ്റ്സ്, അരുണ്‍ ദേവ് തുടങ്ങിയവര്‍ സംസാരിച്ചു. ജോണി ജി.എം സ്വാഗതവും രാജീവ് പി കെ നന്ദിയും പറഞ്ഞു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.