April 19, 2024

കബനിക്കായ് വയനാട് വൈത്തിരിയില്‍ മാപ്പത്തോണ്‍ തുടങ്ങി

0
Img 20220917 195012.jpg
 കബനി നദി പുനരുജീവനം പദ്ധതിയുടെ ഭാഗമായി മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ വൈത്തിരി പഞ്ചായത്തില്‍ ആരംഭിച്ചു. നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാപ്പിംഗ് നടത്തുന്നത്. ജില്ലയുടെ പ്രധാന ജലസ്രോതസ്സായ കബനി നദിയുടെ നിലനില്‍പ്പ് ഉറപ്പാക്കുകയും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കോട്ടയം, വയനാട് ജില്ലകളിലെ നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് ഗ്രൂപ്പുകളാണ് മാപ്പിംഗ് നടത്തുന്നത്.
മാപ്പത്തോണ്‍ സാങ്കേതിക സഹായത്തോടെ സര്‍വ്വേ നടത്തുകയും ഡിജിറ്റല്‍ മാപ്പിംഗിലൂടെ രേഖപ്പെടുത്തുകയും ചെയ്യും.
 കബനിയുടെ ഉത്ഭവ കേന്ദ്രമായ വൈത്തിരി പൊഴുതന പഞ്ചായത്തുകളിലാണ് ആദ്യം മാപ്പിംഗ് നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളുടെ വിശദീകരണവും ഓറിയന്റേഷനും പഞ്ചായത്ത് ഹാളില്‍ നടന്നു. മറ്റ് പഞ്ചായത്തുകളിലെ മാപ്പിംഗ് ഉടന്‍ ആരംഭിക്കും. ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കബനിയുടെ പ്രധാന കൈവഴികളുടെ നിലവിലെ സ്ഥിതി വിലയിരുത്തി സര്‍വേ നടത്തുകയും മാപ്പത്തോണ്‍ സാങ്കേതികവിദ്യയിലൂടെ മാപ്പിംഗ് നടത്തി മാലിന്യമുള്ള ഇടങ്ങളും ഒഴുക്കു നിലച്ച നീര്‍ച്ചാലുകളും കണ്ടെത്തി അവയെ പുനരുജീവിപ്പിച്ച് സുസ്ഥിരമക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് കബനി പുനരുജ്ജീവനം. 
 ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് സര്‍വ്വേ നടത്തുന്നത്. ഡിജിറ്റല്‍ മാപ്പത്തോണിലൂടെ 2 മീറ്റര്‍ സ്പഷ്ടതയുള്ള  ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഡിജിറ്റല്‍ ഭൂപടങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് അവിടെയുള്ള ജല സ്രോതസ്സുകളുടെ ചെറിയ സവിശേഷതകള്‍ പോലും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും ഇത്തരത്തില്‍ മാപ്പിംഗിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ പഠിച്ച് കൃത്യമായ ആസൂത്രണവും പദ്ധതി നിര്‍വ്വഹണവും നടത്താനാകും. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഒരു പ്രദേശത്തെ വിഭവങ്ങളും സവിശേഷതകളും ഡിജിറ്റല്‍ ഭൂപടമായ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ രേഖപ്പെടുത്താന്‍ കഴിയും. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്,  കോട്ടയം നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി. രമേശ്, നവകേരളം കര്‍മ്മ പദ്ധതി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റുമാരായ എബ്രഹാം കോശി, ടി.പി. സുധാകരന്‍, വി. രാജേന്ദ്രന്‍ നായര്‍, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ ആര്‍. രവിചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *