June 13, 2026

സന്തോഷ നഗരത്തിലെ മണിച്ചിറയും പരിസരവും ശുചീകരിച്ചു:ബത്തേരി നഗരസഭ സ്വച്ഛ് അമ്യത് മഹോത്സവത്തിന് തുടക്കമായി

0
IMG-20220917-WA00512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : 
കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനും കേരള സർക്കാരിന്റെ ശുചിത്വ മിഷനും സംയുക്തമായി സുൽത്താൻ ബത്തേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്വച്ഛതാ ലീഗിന്റെ ഭാഗമായ സ്വച്ഛ അമ്യത് മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് മണിച്ചിറയും പരിസരവും വൃത്തിയാക്കുകയും, സ്വച്ചതാ റാലി സംഘടിപ്പിക്കുകയും ചെയ്തു.
പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൻ ടി.കെ.രമേശ് നിർവ്വഹിച്ചു, ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ലിഷ ടീച്ചർ, ഷാമില ജുനൈസ്,കെ. റഷീദ്, ടോം ജോസ്,സാലി പൗലോസ്,സെക്രട്ടറി അലി അസ്ഹർ എൻ. കെ, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ .ജെ ഏച്ച് ഐ മാരായ സവിത പി. എസ്. ,സജീവ് വി. കെ, യൂത്ത് കോ ഓർഡിനേറ്റർ ലിജോ ജോണി ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അനൂപ് എന്നിവർ സംസാരിച്ചു.നഗരസഭാ കൗൺസിലർമാർ,വിവിധ രാഷ്ട്രീയ യുവജന സംഘടനാ പ്രതിനിധികൾ , ഹരിത കർമ്മ സേനാംഗങ്ങൾ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവൃത്തിയിൽ പങ്കെടുത്തു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *