June 13, 2026

യോദ്ധാവ് :ലഹരി വിരുദ്ധ ക്യാമ്പയിനുമായി കോളനികളിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG-20220917-WA00522.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടുവഞ്ചാൽ : ജില്ലയിലെ ഗോത്ര വർഗ്ഗക്കാരിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം തടയാനും, ലഹരിക്കടിമപ്പെടുന്ന യുവതയെ അതിൽ നിന്ന് മോചിപ്പിക്കുന്നതിനും വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ 
 വടുവഞ്ചാൽ വെള്ളരി പണിയ കോളനിയിൽ യോദ്ധാവ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു .ഗോഡ്സൻ വാലയിൽ പപ്പറ്റ് ഷോ ക്യാമ്പയിന് നേതൃത്വം നൽകി. ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. വൈത്തിരി താലൂക്ക് ട്രൈബൽ മെഡിക്കൽ ഓഫീസർ ഡോ ശ്രീനി, സുർജിത്ത്, ട്രൈബൽ പ്രൊമോട്ടർ ബാബു തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *