പുഞ്ചിരി മുച്ചുണ്ട് മുക്ത വെള്ളമുണ്ട’ ക്യാമ്പയിൻ ആരംഭിച്ചു

വെള്ളമുണ്ട : ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിൽ മുച്ചുണ്ട് സമ്പൂർണ്ണമായി നിർമാർജനം ചെയ്യുവാനുള്ള സൗജന്യ പദ്ധതിയുടെ ഭാഗമായി സൗജന്യ മുച്ചിറി-മുഖ വൈകല്യ നിവാരണ ക്യാമ്പയിന് തുടക്കമായി.
വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ഒന്നാം ഘട്ട ക്യാമ്പിൽ നിരവധി ഗുണഭോക്താക്കാണ് ഒരു ലക്ഷം രൂപ മുതൽ 18 ലക്ഷം വരെ ചിലവ് വരുന്ന ചികിത്സ സൗജന്യമായി അനുവദിക്കാൻ സാധിച്ചത്.
പോലീസ് സബ് ഇൻസ്‌പെക്ടർ കെ.എ.ഷറഫുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
ഡോ.കൃതി രംഗ പൂന, ഡോ.പ്രണയ് അമിൻ പട്ടേൽ,
കെ.എം ഷിനോജ്,ബെസി പാറക്കൽ,എം.മുരളീധരൻ, എം .സുധാകരൻ,മിഥുൻ മുണ്ടക്കൽ,കെ.കെ ചന്ദ്രശേഖരൻ,എം.മോഹന കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് ജ്യോതിർഗമയ
വയനാട് ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ
എന്നിവരുമായി സഹകരിച്ച് ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ് സൗജന്യ ചികിത്സ ഒരുക്കുന്നത്.
വിശദ വിവരങ്ങൾക്കും തുടർന്നുള്ള ബുക്കിങ്ങിനും വിളിക്കുവാൻ
9645370145 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



Leave a Reply