പ്രധാനമന്ത്രിയുടെ സേവാപാക്ഷികാചരണം: ബി.ജെ.പി. പ്രവർത്തകർ ഉറവിനെ ആദരിച്ചു

തൃക്കൈപ്പറ്റ: പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തിലൊട്ടുക്കും നടക്കുന്ന സേവാപാ ക്ഷികവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവിഷ്കരിച്ച ആത്മ നിർഭർഭാരത്തിലൂടെ സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രചരണവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു തൃക്കൈപ്പറ്റയിലെ മുള കരകൗശല നിർമാണകേന്ദ്രമായ ഉറവ് സന്ദർശിച്ചു. യന്ത്രസഹായമില്ലാതെ കരങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന ഉറവിലെ ഉത്പന്നങ്ങൾ പ്രോത്സാഹജനക മാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജില്ലയ്ക്ക് ഒരു ഉൽപ്പന്നമെന്ന ദേശീയ നയം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനവും പ്രചരണവും തദ്ദേശവാസികളുടെ ജീവിതം നിലവാരം ഉയർത്തുകയും അതുവഴി സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് രാജ്യത്തെ ഉയർത്തി കൊണ്ടു വരിക എന്നുള്ളതാണ് കേന്ദ്രസർക്കാർഉദ്ദേശിക്കുന്നത്.അതുകൊണ്ടുതന്നെ എല്ലാവരും സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ടും മറ്റ് നേതാക്കളും ഉറവിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങി.



Leave a Reply