ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ദൈവത്തിന്റെ വരദാനം: ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.

ബത്തേരി : മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ, നവാഭിഷിക്തനായ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നല്‍കി. മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത്തിന് ശേഷം ആദ്യമായി അദേഹം മാതൃ ഇടവകയില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുകയും ചെയ്തു. അനുമോദന യോഗത്തിന് ട്രസ്റ്റി വിനോജി ഊരക്കാട്ടുമറ്റത്തില്‍ സ്വാഗതം പറഞ്ഞു. വികാരി ഫാ. മത്തായികുഞ്ഞ് ചാത്തനാട്ടുകുടി അദ്ധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.ഉദ്ഘാടനം നിര്‍വ്വഹിച്ചു. നമ്മുക്ക് ദൈവം നല്‍കിയ വരദാനമാണ് മെത്രാപ്പോലീത്തയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍ മാസ്റ്റര്‍, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ പുഞ്ചവയല്‍, നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. സത്താര്‍, ഇടവക വൈദീകന്‍ ഫാ.ജോര്‍ജ്ജ് കവുങ്ങുംപിള്ളില്‍, മദര്‍ തബീഥ, ബിനുമോള്‍ ടീച്ചര്‍, ഷെവ. ഇ.പി. പൗലോസ് ഇടയനാല്‍, ഭദ്രാസന ജോ. സെക്രട്ടറി ബേബി വാളങ്കോട്ട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഇടവക വൈദീകന്‍ ഫാ.ഷൈജന്‍ മറുതല നന്ദി പറഞ്ഞു.



Leave a Reply