ഫാ. മാത്യു അത്തിക്കൽ (80) നിര്യാതനായി

മാനന്തവാടി: മാനന്തവാടി രൂപതാംഗം ഫാ. മാത്യു അത്തിക്കൽ (80) നിര്യാതനായി. ദ്വാരക വിയാനിഭവനിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 1985-ലാണ് മാനന്തവാടി രൂപതാംഗമായത്. രൂപതയിലെ കാരയ്ക്കാമല, ശിശുമല, പോരൂര്‍, ചെന്നലോട്, കണ്ണൂർ അടക്കാത്തോട്, കല്ലോടി, പടമല, അരിഞ്ചേര്‍മല ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചു. മാനന്തവാടി രൂപതയുടെ നേതൃത്വത്തിലുള്ള മദ്യവർജന പ്രസ്ഥാനത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2010-12 കാലഘട്ടത്തില്‍ ജഗദല്‍പുർ മിഷനില്‍ ജോലി ചെയ്തിരുന്നു. 'വിളക്ക് കത്തിക്കുക, വഴി കാണിക്കുക' എന്ന പേരില്‍ ഹിന്ദി ഭാഷയില്‍ വിശ്വാസപരിശീലനഗ്രന്ഥം രചിച്ചിട്ടുണ്ട്.
കോതമംഗലം രൂപതയിലെ കരിമണ്ണൂര്‍ സെയ്‌ന്റ് മേരീസ് ഫൊറോന ഇടവകയില്‍ അത്തിക്കല്‍ വർക്കിയുടെയും അന്നയുടെയും മകനായി 1942 ജൂണ്‍ 11-നാണ് ജനിച്ചത്. കരിമണ്ണൂർ സെയ്‌ന്റ് ജോസഫ്സ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലുവ മംഗലപ്പുഴ സെയ്‌ന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ മാത്യു അത്തിക്കൽ 1969 ഫെബ്രുവരി രണ്ടിനാണ് പൗരോഹിത്യം സ്വീകരിച്ചത്. സഹോദരങ്ങൾ: വര്‍ഗീസ്, ഫാ. ജേക്കബ് അത്തിക്കല്‍, മറിയം. മൃതദേഹം തിങ്കളാഴ്ച രാവിലെ രാവിലെ 10.30- മുതല്‍ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ കാർമികത്വത്തിൽ ദ്വാരകയിലെ വൈദികസെമിത്തേരിയിൽ സംസ്കരിക്കും.



Leave a Reply