അതിഥി തൊഴിലാളികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി

പൊഴുതന : ജില്ലയിലെ അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ചു വയനാട് ജനമൈത്രി പൊലീസ് ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ സഹകരണത്തോടെ പൊഴുതന പാറക്കുന്നില്‍ നടത്തിയ ക്ലാസില്‍ നിരവധി അതിഥി തൊഴിലാളികള്‍ പങ്കെടുത്തു. പരിപാടി പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോഷ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. കല്‍പറ്റ ഡി.വൈ.എസ്.പി ടി. പി ജേക്കബ് അധ്യക്ഷത വഹിച്ചു. വൈത്തിരി എസ്. ഐ എം.വി കൃഷ്ണന്‍, എച്ച്.എം.എല്‍ മാനേജര്‍ സണ്ണി, ജയന്‍ എന്നിവർ പ്രസംഗിച്ചു. ദാമോദരന്‍ ക്ലാസെടുത്തു. ജനമൈത്രി അസി. നോഡല്‍ ഓഫീസര്‍ കെ.എം ശശിധരന്‍ സ്വാഗതവും അനില്‍ നന്ദിയും പറഞ്ഞു. അതിഥി തൊഴിലാളികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



Leave a Reply