May 17, 2026

അവധി ദിനങ്ങളിലെ വാഹനപ്രവാഹത്തിൽ ശ്വാസംമുട്ടി താമരശ്ശേരി ചുരം

0
IMG_20220919_093133.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി  : കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരംപാതയെ തിരക്കിൽ ശ്വാസംമുട്ടിക്കുകയാണ് സഞ്ചാരിപ്രവാഹം.ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ് അനിയന്ത്രിതമായ തിരക്ക് ചുരംപാതയിൽ അനുഭവപ്പെടുന്നത്.
മുടിപ്പിൻവളവുകളുടെ തുടക്കംമുതൽ വ്യൂ പോയന്റ് വരെയുള്ള ഭാഗത്തും അവിടെനിന്ന് ജില്ലയുടെ വാടംവരെയുള്ള ഭാഗത്ത് പലയിടങ്ങളിലും ഒറ്റയ്ക്കും കൂട്ടമായെത്തിയും ഏറെനേരം തമ്പടിക്കുകയാണ് വിനോദ സഞ്ചാരികൾ.
വാഹനസാന്ദ്രത, അപകടങ്ങൾ, യന്ത്രത്തകരാറുകൾ, മണ്ണിടിച്ചിൽ, മരംവീഴ്ച, റോഡ് തകർച്ച എന്നിവയെല്ലാം സ്വതവേ ഗതാഗതക്കുരുക്ക് തുടർക്കഥയാക്കുന്ന താമരശ്ശേരി ചുരത്തിൽ, നൂറുകണക്കിന് സഞ്ചാരികളാണ് മഴക്കാലത്തെ അവധിദിനങ്ങളിൽ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നത്.
പാർക്കിങ്ങിന് നിരോധനമുള്ള ചുരം വ്യൂ പോയന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ വാഹനങ്ങൾ നിർത്തിയിടുന്നതും ഗതാഗത കുരുക്കിനിടയാക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *