ഓണം ഖാദിമേള 2022;നറുക്കെടുപ്പ് നടത്തി

കൽപ്പറ്റ: ഖാദി ഗ്രാമ സൗഭാഗ്യയുടെ
ഓണം ഖാദിമേളയുടെ അഞ്ചാംവാര നറുക്കെടുപ്പ് കൽപ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയിൽ വെച്ച്
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
നറുക്കെടുപ്പിൽ കേണിച്ചിറ സ്വദേശി കെ. വിനോദ് സമ്മാനാർഹനായി.
ഇന്ത്യൻ ബാങ്ക് കൽപ്പറ്റ ബ്രാഞ്ച് മാനേജർ യെദുനാഥ് ടി.പി മുഖ്യാഥിതിയായിരുന്നു.
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസർ ആയിഷ.എം,ബിനു.കെ.കെ,ഷൈജു എബ്രഹാം,ദിലീപ് കുമാർ,ബിജി.കെ തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply