October 5, 2022

തൊഴുത്തിൽ കെട്ടിയ പശു കിടാവിനെ കടുവ ആക്രമിച്ചു

IMG_20220920_110257.jpg

പുൽപ്പള്ളി :പുൽപ്പള്ളി അമ്പത്താറിൽ നെടുങ്കല്ലേൽ ബിജുവിന്റെ തൊഴുത്തിൽ കെട്ടിയ പശു കിടാവിനെ കടുവ രാത്രിയിൽ ആക്രമിച്ചു.
കിടാവിന്റ കാൽമുട്ട് കടിച്ചെടുത്തു  . പശുകിടാവിന്റ ഒച്ച കേട്ട് ബിജുവും കുടുംബവും പുറത്ത് വന്നു. കടുവ പിന്മാറാൻ തയാറാകാതെ വന്നപ്പോൾ ബിജുവും കുടുംബവും ഒച്ച വെച്ചപ്പോൾ ആണ് കടുവ പോയത് . തൊഴുത്തിനടുത്ത് കടുവയുടെ കാൽപാടുകൾ ഉണ്ട്.
ഈ സംഭവത്തിൽ എത്രയും പെട്ടെന്ന് കടുവയെ കൂട് വെച്ച് പിടിക്കാൻ നാട്ടുകാർ വനം വകുപ്പിനോട് ആവശ്യപെട്ടു .
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.