March 29, 2023

കെ.സി.വൈ.എം മാനന്തവാടി രൂപത കലോത്സവം ബത്തേരിയിൽ

IMG-20220920-WA00382.jpg
ബത്തേരി : യുവജനങ്ങളിലെ സർഗ്ഗപ്രതിഭയെ വളർത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനുമായി കെ.സി.വൈ.എം മാനന്തവാടി രൂപത യുവജന കലോത്സവം, പേൾ 2022 സെപ്റ്റംബർ 21ബുധനാഴ്ച്ച ബത്തേരി അസംപ്ഷൻ സ്കൂളിൽ വെച്ച് നടത്തപ്പെടും. രൂപതയിലെ 13 മേഖലകളിൽനിന്ന് എഴുന്നൂറോളം യുവതീയുവാക്കൾ കലോത്സവത്തിൽ പങ്കെടുക്കും. മിമിക്രി, ലളിതഗാനം, പ്രസംഗം, സ്പോട്ട് ഡാൻസ്, ചവിട്ടുനാടകം, മാർഗ്ഗംകളി, ഷോർട്ട് ഫിലിം, പരിചമുട്ട് തുടങ്ങിയ 25 വ്യത്യസ്ത വ്യക്തിഗത – ഗ്രൂപ്പ്‌ മത്സരയിനങ്ങൾ ആറ്  വേദികളിലായാണ് നടത്തപ്പെടുന്നത്. വയനാട്, മലപ്പുറം, കണ്ണൂർ, നീലഗിരി ജില്ലകളിലെ യുവജനപ്രതിഭകൾ ഒത്തുചേരുന്ന കലോത്സവവേദി സാംസ്കാരിക തനിമയുടെയും, നൂതനാശയങ്ങളുടെയും, പാരമ്പര്യ കലകളുടെയും പ്രതാപം വിളിച്ചോതുന്ന വേദിയായി മാറും. കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ്‌ റ്റിബിൻ പാറക്കൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, വൈസ് പ്രസിഡന്റ്‌ നയന മുണ്ടക്കാതടത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംങ്കര, ലിബിൻ മേപ്പുറത്ത്, ട്രഷറർ അനിൽ അമ്പലത്തിങ്കൽ, കോർഡിനേറ്റർ ബ്രാവോ പുത്തൻപ്പറമ്പിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ആനിമേറ്റർ സിസ്റ്റർ സാലി സിഎംസി, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *