തെറ്റായ വിവരം കാരണം സഞ്ചാരികൾ ഗൂഗിൾ മാപ്പിന്റെ ചതിയിൽ പെടുന്നു

വൈത്തിരി :എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദർശിക്കാൻ ചുരം കയറി ദൂരെ ദിക്കിൽ നിന്ന് വരുന്ന സഞ്ചാരികളെ നിരാശരാക്കി ഗൂഗിൾ മാപ്പ് .ഇത് നോക്കി വരുന്നവർ വൈത്തിരി താലൂക്ക് ഹോസ്പിറ്റലിനു മുന്നിലേക്കാണ് എത്തിച്ചേരുന്നത്.ഗൂഗിളിൽ കൊടുത്ത തെറ്റായ വിവരം കാരണം കർണാടക,തമിഴ്നാട് അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വരുന്ന നിരവധി ആളുകളാണ് ചതിയിൽ പെടുന്നത്.ആസ്വദനത്തിനും സഞ്ചാരത്തിനും വന്നവർ അസുഖം മാറ്റാൻ വേണ്ടി ആശുപത്രിയിലേക്ക് എന്തിന് വരുന്നുവെന്ന് മനസിലാകുന്നില്ലെന്ന് ഗൂഗിൾ മാപ്പിനെ കുറിച്ച് അറിയാത്ത വൈത്തിരി സ്വദേശി രാജൻ ആശുപത്രി പരിസരത്തു വെച്ച് ചോദിച്ചു.



Leave a Reply